2018, മാളികപ്പുറം, രേഖാചിത്രം, ആട് 3 തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനി നിർമ്മിക്കുന്ന, രക്ഷാധികാരി ബൈജു, ഓ ബേബി എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന 'നൈറ്റ് ഷോസ് ' ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. സൗബിൻ ഷാഹിറിനൊപ്പം 1870 പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സിനിമയുടെ പ്രമേയം, താരനിര, റിലീസ് എന്നിവയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.
തിരക്കഥാകൃത്തായും സംവിധായകനായും മലയാള സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് രഞ്ജൻ പ്രമോദ്. 'മീശ മാധവൻ', 'മനസ്സിനക്കരെ', 'അച്ചുവിന്റെ അമ്മ', 'നരൻ' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അദ്ദേഹം മോഹൻലാൽ നായകനായ 'ഫേട്ടോഗ്രാഫർ' എന്ന ചിത്രമൊരുക്കിയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 'രക്ഷാധികാരി ബൈജു ഒപ്പ് ' എന്ന ചിത്രത്തിലൂടെ വലിയ പ്രേക്ഷകനിരൂപക പ്രശംസ നേടിയ രഞ്ജൻ പ്രമോദ്, തുടർന്ന് ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തിയ 'ഒ. ബേബി'യിലൂടെ വ്യത്യസ്തമായ കഥാപരിസരവും ത്രില്ലർ സ്വഭാവവും അവതരിപ്പിച്ചും ശ്രദ്ധ നേടി. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള കാവ്യ ഫിലിം കമ്പനി നിർമ്മിക്കുന്ന ചിത്രം രഞ്ജൻ പ്രമോദ് ഒരുക്കുന്നു എന്നതാണ് 'നൈറ്റ് ഷോസ് 'നെ ശ്രദ്ധേയമാക്കുന്നത്.
നിർമ്മാണം: വേണു കുന്നപ്പിള്ളി, ബാനർ: കാവ്യ ഫിലിം കമ്പനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിവേക് രാമദേവൻ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി.കെ., രചന, സംവിധാനം, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജൻ പ്രമോദ്, ഛായാഗ്രഹണം: അഭിഷേക് ശരവണൻ, സംഗീതം: ഡോൺ വിൻസെന്റ്, എഡിറ്റിംഗ്: സിദ്ദിഖ് ഹൈദർ, ആർട്ട്: നിഖിൽ ചാക്കോ, കോസ്റ്റ്യൂംസ്: റിസ്വാൻ ഖാൻ, മേക്കപ്പ് & ഹെയർ സ്‌റ്റൈലിസ്റ്റ്: നരസിംഹ സ്വാമി, സൗണ്ട് എഫക്ട്‌സ് എഡിറ്റേഴ്‌സ്: രാകേഷ് കെ.എം., പ്രേംശങ്കർ സേതുമാധവൻ, എ.ഡി.ആർ. സൂപ്പർവൈസർ: ജോബിൻ ജയൻ, പ്രൊഡക്ഷൻ റെക്കോർഡിംഗ്: ഷമീർ അഹമ്മദ്, റീറെക്കോർഡിംഗ് മിക്‌സർ: ജിതിൻ ജോസഫ്, കളറിസ്റ്റ്: അർജുൻ മേനോൻ, വി.എഫ്.എക്‌സ്: ആകാശ് കൃഷ്ണ, പോസ്റ്റർ ഡിസൈൻ: ശ്രീജിത്ത് എൻ., ചീഫ് അസോസിയേറ്റ് ഡയറക്ടർ: സൗഗന്ധ് പ്രമോദ്, ഫസ്റ്റ് അസിസ്റ്റന്റ് ക്യാമറാമാൻ: വിജയ് ഭാസ്‌കർ, ഡയറക്ടേഴ്‌സ് അസിസ്റ്റന്റ്: ബേസിൽ കുഞ്ഞുമോൻ, ക്രിയേറ്റീവ് അസോസിയേറ്റ് ഡയറക്ടർ: സൗരഭ് പ്രമോദ്, പ്രൊഡക്ഷൻ മനേജർ: നിസാർ എടത്തല, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി. സുശീലൻ, പ്രൊഡക്ഷൻ സൂപ്പർവൈസർമാർ: അഖിൽ ഷൈലജ ശശിധരൻ, പ്രൊഡക്ഷൻ ഇൻചാർജ്: സിദ്ദിഖ് ഹൈദർ, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
