നാനിയും സംവിധായകൻ സി. പ്രേംകുമാറും ഒന്നിക്കുന്നു; നായികയായി രുക്മിണി വസന്ത് 

OCTOBER 13, 2026, 11:42 PM

'96', മെയ്യഴകൻ തുടങ്ങിയ ഹൃദ്യമായ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് സംവിധായകൻ സി. പ്രേംകുമാറും  തെലുങ്ക് താരം നാനിയും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത്.

പ്രണയവും മാനുഷിക ബന്ധങ്ങൾക്ക് പ്രാധാന്യമുള്ള കഥകളും പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ നായികയായി പ്രശസ്ത കന്നഡ നടി രുക്മിണി വസന്ത്   അഭിനയിക്കുമെന്നാണ് സിനിമാ ലോകത്തുനിന്നുള്ള വിവരം. 

 പ്രേംകുമാറിന്റെ സംവിധാനശൈലിക്ക് അനുയോജ്യമായ രീതിയിൽ വളരെ വൈകാരികവും മനോഹരവുമായ ഒരു പ്രണയകഥയായിരിക്കും ചിത്രമെന്നാണ് സൂചന. എന്നാൽ ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.   

vachakam
vachakam
vachakam

സുജിത്ത് സംവിധാനം ചെയ്യുന്ന 'ബ്ലഡി റോമിയോ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷമായിരിക്കും നാനി ഈ പുതിയ ചിത്രത്തിൽ ജോയിൻ ചെയ്യുക. നിലവിൽ 'ദി പാരഡൈസ്' എന്ന സിനിമയുടെ വിജയത്തിന് ശേഷം വ്യത്യസ്തമായ വേഷങ്ങളിലേക്ക് ചുവടുമാറാനുള്ള തയ്യാറെടുപ്പിലാണ് നാനി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam