പ്രിൻസ് ഹാരി തനിക്കൊപ്പം ഔദ്യോഗിക പരിപാടികളിൽ പങ്കാളിയാകാൻ നൽകിയ ഓഫർ മേഘൻ മാർക്കൽ നിരസിച്ചതായി റിപ്പോർട്ട്. പ്രിൻസ് ഹാരിയുടെ വിവിധ ഷെഡ്യൂളുകൾക്കൊപ്പം നിഴൽപോലെ നടക്കാൻ താൽപ്പര്യമില്ലെന്നും, പകരം സ്വന്തം ബിസിനസ്സ് ബ്രാൻഡും കുട്ടികളുടെ കാര്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മേഗൻ താൽപ്പര്യപ്പെടുന്നതെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വിമർശനങ്ങളെയും ജനപ്രീതിയില്ലായ്മയെയും മറികടന്ന് യുകെയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ശ്രമത്തിലാണ് മേഘൻ. തന്റെ കുട്ടികളിലും ബ്രാൻഡിലുമാണ് മേഘൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആരുടെയും പിന്നാലെ നടക്കാൻ അവർക്ക് താൽപ്പര്യമില്ലെന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഭാര്യയുടെ ഈ തീരുമാനത്തിന് പ്രിൻസ് ഹാരി പൂർണ്ണ പിന്തുണ നൽകുന്നുണ്ടെങ്കിലും, ഇത് അദ്ദേഹത്തിന് കൂടുതൽ ജോലിഭാരം ഉണ്ടാക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തിരക്കുകൾക്കിടയിലും കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ ഹാരിക്ക് പെട്ടെന്ന് വീട്ടിലേക്ക് മടങ്ങേണ്ടി വരുന്നുണ്ട്. അമേരിക്കയിലെ ജീവിതത്തിന് ശേഷം അടുത്തിടെ യുകെയിലേക്ക് തിരിച്ചെത്തിയ ദമ്പതികൾ പുതിയ ജീവിതശൈലിക്ക് മേൽക്കൈ നൽകിക്കൊണ്ട് വെവ്വേറെ മേഖലകളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
