റിമിയെ പോലെ സകലകലാവല്ലഭൻ! വെറുമൊരു ബോഡി ബിൽഡർ മാത്രമല്ല ലിബിൻ മാത്യു 

NOVEMBER 2, 2026, 9:14 PM

മലയാളികളുടെ പ്രിയഗായിക റിമി ടോമിയുടെ വിവാഹ വാർത്തയ്ക്ക് പിന്നാലെ ഭാവി വരനായ ലിബിൻ മാത്യുവിനെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ പുറത്ത് . വെറുമൊരു ബോഡി ബിൽഡറോ ജിം ട്രെയിനറോ മാത്രമല്ല ലിബിൻ എന്നും, കരിയറിലും വ്യക്തിജീവിതത്തിലും നിരവധി പ്രത്യേകതകളുള്ള വ്യക്തിയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മരുന്നുകളുടെയോ കുത്തിവെപ്പുകളുടെയോ സഹായമില്ലാതെ തികച്ചും സ്വാഭാവികമായ രീതിയിൽ ശരീര സൗന്ദര്യം വളർത്തിയെടുത്ത ഇന്ത്യയിലെ ആദ്യത്തെ നാച്വറൽ ഫിസിക് മോഡലാണ് ലിബിൻ മാത്യു. നല്ലൊരു നർത്തകൻ കൂടിയായ അദ്ദേഹം.

അതിനൊപ്പം ഹൈ പെര്‍ഫോമന്‍സ് ലൈഫ്‌സ്റ്റൈല്‍ കോച്ചാണ്. സാധാരണ ജിം ട്രെയിനര്‍മാരില്‍ നിന്നോ കൗണ്‍സിലര്‍മാരില്‍ നിന്നോ വ്യത്യസ്തമായി, ഒരാളുടെ ശാരീരിക ആരോഗ്യം മാത്രമല്ല, മാനസിക ഉന്മേഷം, ഭക്ഷണക്രമം, ഉറക്കം, ജോലിയിലെ ഏകാഗ്രത, സമയം കൈകാര്യം ചെയ്യല്‍ എന്നിവയെല്ലാം ശാസ്ത്രീയമായി ക്രമീകരിച്ച് അവരെ ലക്ഷ്യത്തിലെത്തിക്കാന്‍ സഹായിക്കുന്ന വിദഗ്ദ്ധനാണ് ഇദ്ദേഹം.

vachakam
vachakam
vachakam

ഒൻപത് മാസത്തെ അടുപ്പത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. ഗോസിപ്പുകൾക്ക് ഇടനൽകാതെയാണ് റിമി  വരനെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെച്ചത്. കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും നവംബറിൽ തന്നെ ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്. 2008-ലായിരുന്നു റിമിയുടെ ആദ്യ വിവാഹം. നീണ്ട 11 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2019-ലാണ് വ്യവസായിയായ റോയിസുമായി റിമി നിയമപരമായി വേർപിരിഞ്ഞത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam