പ്രശസ്ത പോപ്പ് ഗായിക കേറ്റി പെറിയും കാമുകനും കാനഡയുടെ മുൻ പ്രധാനമന്ത്രിയുമായ ജസ്റ്റിൻ ട്രൂഡോയും യൂറോപ്യൻ പര്യടനത്തിനിടെ പ്രണയനിമിഷങ്ങൾ ആഘോഷിക്കുകയാണ്. യൂറോപ്പിലെ വിവിധ ഇടങ്ങളിലൂടെ യാത്ര ചെയ്യുന്ന ഇരുവരെയും ഇറ്റലിയിലെ വെനീസിലാണ് ഏറ്റവും ഒടുവിൽ കണ്ടെത്തിയത്.
നഗരക്കാഴ്ചകൾ ആസ്വദിച്ചും പരസ്പരം കൈകോർത്ത് പിടിച്ചും പ്രണയാതുരമായ നിമിഷങ്ങൾ പങ്കുവെച്ചും നടക്കുന്ന ഇരുവരുടെയും ദൃശ്യങ്ങൾ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. 42-കാരിയായ ഗായികയും ട്രൂഡോയും വെനീസിലെ തെരുവുകളിലൂടെ കൈകോർത്ത് നടക്കുന്നതും, വാട്ടർ ടാക്സി യാത്രയ്ക്കിടെ സെൽഫികൾ എടുക്കുന്നതും പരസ്പരം ചുംബിക്കുന്നതുമെല്ലാം പാപ്പരാസികളുടെ ക്യാമറയിൽ പതിഞ്ഞു.
വിന്റർ ജാക്കറ്റുകളും ഷാളുകളും അണിഞ്ഞ് വളരെ ലളിതമായ വേഷത്തിലായിരുന്നു ഇരുവരും പുറത്തിറങ്ങിയത്.കേറ്റി പെറിയും ജസ്റ്റിൻ ട്രൂഡോയും തമ്മിലുള്ള വിവാഹനിശ്ചയവും വിവാഹവും ഉടൻ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് വെനീസിൽ നിന്നുള്ള ഈ പുതിയ ചിത്രങ്ങൾ പുറത്തുവരുന്നത്.
സെലിബ്രിറ്റി ഗോസിപ്പ് പ്ലാറ്റ്‌ഫോമായ 'ഡ്യൂക്സ്മോയി' പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഡിസംബറിൽ നടക്കുന്ന കേറ്റി പെറിയുടെ വിവാഹത്തിൽ താൻ പങ്കെടുക്കുമെന്ന് ന്യൂയോർക്ക് സിറ്റിയിലെ 'ഓൾഡ് മേറ്റ്സ്' എന്ന സ്ഥലത്തുവെച്ച് ഒരു സ്ത്രീ സുഹൃത്തുക്കളോട് പറയുന്നത് കേട്ടതായി ഒരാൾ വെളിപ്പെടുത്തിയിരുന്നു.ഈ പോസ്റ്റിന് പിന്നാലെ ഇരുവരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയും, ഇരുവരുടെയും വിവാഹനിശ്ചയം നേരത്തെ തന്നെ കഴിഞ്ഞിരിക്കാമെന്ന തരത്തിൽ രണ്ട് വ്യത്യസ്ത അവകാശവാദങ്ങൾ ഉയരുകയും ചെയ്തു.
കാനഡയിലെ ലിബറൽ പാർട്ടിയിൽ മുൻപ് പ്രവർത്തിച്ചിരുന്നതായി അവകാശപ്പെടുന്ന ഒരാളുടെ വെളിപ്പെടുത്തൽ പ്രകാരം, ഏകദേശം എട്ട് മാസം മുൻപ് കാൽഗറിയിൽ നടന്ന ഒരു സ്വകാര്യ രാഷ്ട്രീയ ചടങ്ങിൽ പെറിയും ട്രൂഡോയും ഒരുമിച്ച് പങ്കെടുത്തിരുന്നു. അന്ന് ഗായികയുടെ വിരലിൽ തിളങ്ങുന്ന ഒരു വിവാഹനിശ്ചയ മോതിരം ഉണ്ടായിരുന്നതായും, ക്യാമറകൾക്ക് കർശന നിയന്ത്രണമുണ്ടായിരുന്ന ചടങ്ങായിരുന്നു അതെന്നും ഈ വ്യക്തി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
