'സെക്‌സിയായിരിക്കുന്നത് എനിക്ക് ഇഷ്ടമാണ്; 'പെഡ്ഡി'യിലെ ഐറ്റം ഡാൻസിനെക്കുറിച്ച് മനസ്സ് തുറന്ന് ശ്രുതി ഹാസൻ

NOVEMBER 24, 2026, 10:13 PM

മാസങ്ങൾക്ക് മുൻപ് തിയേറ്ററുകളിലെത്തിയ രാംചരൺ, ജാൻവി കപൂർ ചിത്രമായ 'പെഡ്ഡി'ക്കെതിരെ ഉയർന്ന വിവാദങ്ങളും വിമർശനങ്ങളും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ബുച്ചി ബാബു സന സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഗ്ലാമർ രംഗങ്ങൾക്ക് വേണ്ടി മാത്രമാണ് ജാൻവിയെ ഉപയോഗിച്ചതെന്നും അങ്ങേയറ്റം സ്ത്രീവിരുദ്ധമായാണ് കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ജാൻവിയും ഈ വിമർശനങ്ങളെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സാമ്പത്തികമായും ചിത്രത്തിന് വലിയ വിജയം നേടാൻ സാധിച്ചില്ല.

'പെഡ്ഡി'യിലെ 'ഹെല്ലല്ലോ' എന്ന ഗാനത്തിൽ ഐറ്റം ഡാൻസറായി ശ്രുതി ഹാസനും വേഷമിട്ടിരുന്നു. ഈ ഗാനത്തിൽ അഭിനയിക്കാൻ സമ്മതിച്ചതിന് പിന്നിലെ കാരണങ്ങൾ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് ശ്രുതി. അതേസമയം, ജാൻവിയുടെ വിഷയത്തിലോ അവരുടെ അനുഭവങ്ങളെക്കുറിച്ചോ പ്രതികരിക്കാൻ തനിക്ക് കഴിയില്ലെന്നും അവർ വ്യക്തമാക്കി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രുതി തന്റെ നിലപാടുകൾ തുറന്നുപറഞ്ഞത്.

'പെഡ്ഡി'യിലേതുപോലുള്ള ഐറ്റം ഗാനങ്ങൾ സിനിമകളിൽ എന്തിനാണ് ഉൾപ്പെടുത്തുന്നതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്നും, ഇത്തരം ഗാനങ്ങളിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്തുകൊണ്ടെന്നും അഭിമുഖത്തിൽ ചോദ്യമുയർന്നു. ഇതിന് ശ്രുതി നൽകിയ മറുപടി ഇങ്ങനെയായിരുന്നു: "സിനിമകളിൽ എന്തിനാണ് ഇത്തരം പ്രത്യേക ഗാനങ്ങൾ ആവശ്യമുള്ളതെന്ന് ഞാൻ എപ്പോഴും ചോദിക്കാറുണ്ട്. എനിക്ക് നൃത്തം ചെയ്യാൻ ഇഷ്ടമാണ്, അത് വളരെ വ്യക്തമായിത്തന്നെ പറയട്ടെ. വ്യത്യസ്തമായ വേഷവിധാനങ്ങൾ പരീക്ഷിക്കാനും എനിക്ക് ഇഷ്ടമാണ്. ഇതാണ് ഇത്തരം കാര്യങ്ങളെ ഞാൻ സമീപിക്കുന്ന രീതി. ദൃശ്യപരമായ ലൈംഗികതയെ ഞാൻ സമീപിക്കുന്ന രീതി എനിക്ക് തന്നെ വലിയൊരു സ്വാതന്ത്ര്യം നൽകുന്ന ഒന്നാണ്."

vachakam
vachakam
vachakam

"ഒരിക്കലും മറ്റുള്ളവരുടെ താല്പര്യങ്ങൾക്കോ ആവശ്യങ്ങൾക്കോ വേണ്ടി മാത്രം ഞാൻ സമ്മതം മൂളിയിട്ടില്ല. അതുകൊണ്ട്, എനിക്ക് ഒട്ടും സുഖകരമല്ലാത്ത ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെട്ടാൽ, 'ഞാൻ ഇത് ധരിക്കില്ല' എന്ന് തുറന്നു പറയാറുണ്ട്. ഞാൻ ഒരു കാര്യം ചെയ്യുന്നുണ്ടെങ്കിൽ, അതിൽ ഞാൻ പൂർണ്ണമായും സംതൃപ്തയാണെന്ന് ഉറപ്പിച്ചു പറയാം. എനിക്ക് അസ്വസ്ഥത തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്യില്ല. ഇതിന്റെ പേരിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നെ 'കാര്യങ്ങൾ ദുഷ്കരമാക്കുന്നവൾ' എന്ന് മുദ്രകുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അതൊന്നും എനിക്ക് പ്രശ്നമല്ല," ശ്രുതി കൂട്ടിച്ചേർത്തു.

ഈ സിനിമയെക്കുറിച്ചും സിനിമകളിൽ സ്ത്രീകളെ ഇത്തരത്തിൽ ചിത്രീകരിക്കുന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾ തനിക്ക് മനസ്സിലാകുന്നുണ്ടെന്നും ശ്രുതി സമ്മതിച്ചു. "ഇതിനെക്കുറിച്ചുള്ള ചർച്ചകൾ എനിക്ക് മനസ്സിലാകുന്നുണ്ട്. എന്നാൽ സത്യസന്ധമായി പറഞ്ഞാൽ, എന്റെ സമീപനം ഇതാണ്: നൃത്തം ചെയ്യുന്നതും, നൃത്തസംവിധാനം ചെയ്യുന്നതും, ആകർഷകമായിരിക്കുന്നതും എനിക്ക് ആസ്വാദ്യകരമാണ്. ഇതൊരു പ്രത്യേകതരം കാഴ്ചപ്പാടിന് വഴങ്ങിക്കൊടുക്കുന്ന ഒന്നല്ല. ഇത് ഐറ്റം ഗാനങ്ങളിൽ മാത്രമുള്ള കാര്യമാണോ? വാസ്തവത്തിൽ, നമ്മൾ പല രീതികളിൽ ഇത്തരം പ്രീണനങ്ങളിൽ ഏർപ്പെടുന്നുണ്ട്. ഐറ്റം ഗാനങ്ങളിലെ ചെറിയ വസ്ത്രങ്ങൾ മാത്രമല്ല ഇതിൽ ഉൾപ്പെടുന്നത്. നമ്മൾ ജീവിക്കുന്നത് തന്നെ ഇത്തരം പ്രീണനങ്ങൾ നിറഞ്ഞ ഒരു ലോകത്താണ്. അതിനാൽ, എന്തിനെയാണ് നിങ്ങൾ പ്രീണിപ്പിക്കാൻ തിരഞ്ഞെടുക്കുന്നത് എന്നത് നിങ്ങളുടെ തീരുമാനമാണ്, അല്ലെങ്കിൽ നിങ്ങൾക്ക് വേണമെങ്കിൽ അതിൽ നിന്ന് വിട്ടുനിൽക്കാം," അവർ വ്യക്തമാക്കി.

ദുൽഖർ സൽമാൻ നായകനായ 'ആകാസംലോ ഒക്ക താര'യാണ് ശ്രുതി ഹാസന്റേതായി തിയേറ്ററുകളിൽ അവസാനമെത്തിയ ചിത്രം. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam