തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്നും അതിനെ അത്ര കാര്യമാക്കുന്നില്ലെന്നും നടി പാർവ്വതി തിരുവോത്ത്. 'എന്നെ സംബന്ധിച്ചിടത്തോളം സമയം ഇലാസ്റ്റിക് പോലെയാണ്.
എനിക്ക് വേണമെങ്കിൽ സമയം വലിച്ചുനീട്ടാൻ കഴിയും. അതിനർത്ഥം വിശ്രമം ഇല്ലെന്നല്ല. എനിക്ക് വിശ്രമത്തിന് ആവശ്യമായ സമയം എപ്പോഴാണെങ്കിലും ഞാൻ കണ്ടെത്തും’, പാർവതി പറഞ്ഞു. രഞ്ജിനി ഹരിദാസിന്റെ 'ദ ഗ്രീൻ റൂം സീസൺ-2' എന്ന യൂട്യൂബ് ചാനൽ പരിപാടിയിലൂടെയാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
മുൻപ് സിനിമയുടെ ഷൂട്ട് കഴിഞ്ഞ് റൂമെത്തിയാൽ താൻ ആരോടും സംസാരിക്കില്ലായിരുന്നു. ഇത് പക്ഷേ അന്നത്തെ പാർവതിയിൽ വർക്ക് ചെയ്യുമായിരുന്നു. കുറേ കാര്യങ്ങൾ പഠിക്കാനും അതിലൂടെ കഴിയുമായിരുന്നു. ഇപ്പോൾ താൻ തിരിച്ചെത്തിയാൽ പാർട്ടിക്ക് പോകുമെന്നും അവർ പറഞ്ഞു.
റിസ്‌ക് എടുക്കുന്നതിലുള്ള മടി മറികടക്കുന്നതിനെക്കുറിച്ചും പുതിയ അവസരങ്ങൾ തേടുന്നതിനെക്കുറിച്ചും പാർവതി സംസാരിച്ചു. പരാജയത്തെ ഭയപ്പെടരുതെന്നും, ആസൂത്രണം ചെയ്തതുപോലെ നടന്നില്ലെങ്കിൽ പോലും ചെയ്യണമെന്ന് തോന്നുന്നത് ചെയ്ത് മുന്നോട്ട് പോകണമെന്ന് താൻ സ്വയം ഓർമ്മിപ്പെടുത്തുമെന്നും അവർ പറഞ്ഞു.
വരാനിരിക്കുന്ന മൂന്ന് വർഷം മുൻപൊന്നുമില്ലാത്ത രീതിയിൽ കഠിനാധ്വാനം ചെയ്യാൻ തയ്യാറെടുക്കുകയാണെന്നും പാർവതി പറഞ്ഞു. 2022 ൽ ഉള്ളൊഴുക്ക്, ധൂത എന്നീ രണ്ട് പ്രോജക്ടുകൾ മാത്രമേ താൻ ചെയ്തിരുന്നുള്ളൂ. 2023 ൽ തങ്കലാൻ എന്ന ചിത്രത്തിനായി 75 ദിവസം മാത്രമേ താൻ ജോലി ചെയ്തുള്ളൂ. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ ഒരേസമയം നിരവധി പ്രൊജക്ടുകൾ കൈകാര്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സ്വന്തം അതിരുകൾ ഭേദിക്കാൻ തീരുമാനിച്ചു. പുതിയ അവസരങ്ങൾ തേടാനും റിസ്‌ക്കുകൾ എടുക്കാനും മുൻകാലങ്ങളിൽ മടിയുണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് താൻ അതിനെ മറികടന്നുവെന്നും പാർവതി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
