റിമി ടോമിക്ക് മുംബൈയിൽ വിവാഹം, ലിബിൻ മാത്യു ജീവിതപങ്കാളി

NOVEMBER 14, 2026, 9:42 AM

പ്രശസ്ത ഗായിക റിമി ടോമി വിവാഹിതയായി. ബോഡി ബിൽഡറും പരിശീലകനുമായ ലിബിൻ മാത്യുവാണ് റിമിയുടെ ഭർത്താവ്. മുംബൈയിലെ ഡോംബിവല്ലിയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളി കൂടിയാണ് ലിബിൻ.

വെള്ള ഗൗൺ അണിഞ്ഞ് പള്ളിയിലേക്ക് കടന്നുവരുന്ന റിമിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്. നിരവധി ആരാധകരാണ് ഈ ദമ്പതികൾക്ക് ആശംസകൾ നേരുന്നത്.

vachakam
vachakam
vachakam

താൻ വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന വിവരം അടുത്തിടെ റിമി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. തങ്ങളുടെ പ്രണയബന്ധം ദൈവം വിധിച്ചതാണെന്നും, സ്നേഹം തങ്ങളെ ഒന്നിപ്പിച്ചെന്നും ലിബിൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു.

ദൈവത്തിന്റെ സമയക്രമത്തിൽ വിശ്വസിച്ച് അനുഗ്രഹങ്ങൾ ഹൃദയപൂർവം സ്വീകരിച്ച് പുതിയ ജീവിതത്തിലേക്കുള്ള ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണെന്നും വൈകാതെ തങ്ങളുടെ എന്നെന്നേക്കുമുള്ള ജീവിതം ആരംഭിക്കുമെന്നും വിവാഹത്തിന് മുമ്പ് ലിബിൻ സൂചിപ്പിച്ചിരുന്നു.

English Summary: Popular singer Rimy Tomy got married to Libin Mathew, a bodybuilder and trainer from Mumbai. The wedding ceremony took place in Dombivli, Mumbai. Videos of Rimy walking into the church in a white gown have gone viral on social media. She had recently announced her re-marriage on her YouTube channel, and Libin shared on social media that God wrote their story and love brought them together.

vachakam
vachakam
vachakam

Tags: Rimy Tomy, Libin Mathew, Rimy Tomy wedding, Malayalam singer, Mumbai wedding, Viral video, Kerala Vision News, Malayalam News, News Malayalam, Latest Malayalam News, Vachakam News

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam