ബോളിവുഡ് താരം സെയ്ഫ് അലി ഖാന് പിടികിട്ടാപ്പുളളി സീഷാൻ അക്തറിന്റെ പേരിൽ ഭീഷണി സന്ദേശം. മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖി വധക്കേസിലെ ഒളിവിൽ കഴിയുന്ന പ്രതിയാണ് സീഷാൻ അക്തർ.
നടന്‍റെ ഫോണിലേക്ക് വോയ്സ് ക്ലിപ്പിന്‍റെ രൂപത്തിലാണ് ഭീഷണി സന്ദേശം എത്തിയത്. ബാബ സിദ്ദിഖിയുടെ അതേ വിധി നേരിടും എന്നായിരുന്നു ഭീഷണി.
ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്‍റെ ഭാര്യയുമായ കരീന കപൂർ ദീപാവലി പാർട്ടിയിൽ ധരിച്ച ആഭരണവുമായി ബന്ധപ്പെട്ടാണ് ഭീഷണി സന്ദേശം. സംഭവവുമായി ബന്ധപ്പെട്ട് വോയ്‌സ് ക്ലിപ്പിന്റെ ആധികാരികത പരിശോധിക്കുകയാണെന്നാണ് മുംബൈ പോലീസ് വ്യക്തമാക്കുന്നത്.
അതേസമയം, സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ രണ്ട് ബോളിവുഡ് നടൻമാരാണ് മുംബൈ പോലീസിനെ സമീപിച്ചത്. ഈ അപേക്ഷകൾ പരിശോധിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.താരങ്ങൾക്ക് എക്സ് കാറ്റഗറി സുരക്ഷ നൽകുന്ന കാര്യം പരിഗണിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
