നടൻ സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'സീൻ' എന്ന സിനിമയിലൂടെ പ്രിയനടി നസ്രിയ നസീം തമിഴ് സിനിമാ ലോകത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്നു. ചിത്രം നവംബർ 6-ന് ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്താനിരിക്കെ, ഹൈദരാബാദിൽ നടന്ന പ്രൊമോഷൻ പരിപാടിയിൽ നസ്രിയയെക്കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തന്റെ മൂന്ന് മുൻ ചിത്രങ്ങളിലേക്ക് നസ്രിയയെ ക്ഷണിച്ചിരുന്നെങ്കിലും താരം അത് നിരസിക്കുകയായിരുന്നു എന്ന് സൂര്യ വെളിപ്പെടുത്തി. നാലാമത്തെ ശ്രമത്തിലാണ് നസ്രിയ ഒടുവിൽ തനിക്കൊപ്പം അഭിനയിക്കാൻ സമ്മതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനങ്ങളിൽ വ്യക്തതയുള്ള, സ്വന്തം വഴി തിരഞ്ഞെടുക്കുന്ന നസ്രിയയുടെ ആത്മവിശ്വാസത്തെ ഏറെ ബഹുമാനിക്കുന്നുവെന്നും സൂര്യ പറഞ്ഞു.
അതേസമയം, 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ തമിഴ് സിനിമയിലേക്ക് തിരികെയെത്തുന്നത്. 2014-ൽ പുറത്തിറങ്ങിയ 'തിരുമണം എനും നിക്കാഹ്' ആയിരുന്നു നസ്രിയയുടെ അവസാന തമിഴ് ചിത്രം.
സൂര്യ ചിത്രം എന്നതുകൊണ്ടാണ് താൻ വീണ്ടും തമിഴിലേക്ക് വരാൻ തയ്യാറായതെന്നും സൂര്യയ്ക്കൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നും നസ്രിയ വ്യക്തമാക്കി. 'ആവേശം' ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നസ്ലെനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
