ബിഗ് ബജറ്റ് ചിത്രം നിതീഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണ’യിലെ ശോഭനയുടെ അഭിനയത്തെ വിമർശിച്ച് മുരളി തുമ്മാരുകുടി. ചിത്രത്തിൽ യഷ് അവതരിപ്പിക്കുന്ന രാവണൻറെ അമ്മ കൈകസിയായാണ് ശോഭന എത്തുന്നത്. ശോഭനയെ അവഹേളിക്കുന്ന രീതിയിൽ പരാമർശം നടത്തിയിരിക്കുകയാണ് മുരളി തുമ്മാരുകുടി. മികച്ച അഭിനേത്രിയായ ശോഭനയുടെ മുഖത്ത് എല്ലായ്‌പ്പോഴും ഒരേ ഭാവമാണ് കണ്ടതെന്നും വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്ന് തോന്നുന്നുവെന്നും മുരളി തുമ്മാരുകുടി പരിഹസിച്ചു.
സംഭവം വിവാദമായതിന് പിന്നാലെ ഈ പരാമർശം മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് പിൻവലിച്ചു. ശോഭനയെ പരാമർശിക്കുന്ന ഭാഗം പോസ്റ്റിൽ നിന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ചിത്രത്തിലെ അഭിനേതാക്കളുടെ അഭിനയം അത്ര ഇഷ്‌ടപ്പെട്ടില്ലെന്നും മുരളി തുമ്മാരുകുടി പറഞ്ഞു. വാളെടുക്കുന്ന സീതയെ ആദ്യമായിട്ടാണ് കാണുന്നത്. സാങ്കേതിക വിദ്യയ്ക്കപ്പുറം അഭിനയം ഒക്കെ കണക്കാണെന്നും മുരളി തുമ്മാരുകുടി പരിഹസിച്ചു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം:
വാളെടുക്കുന്ന സീത...
രാമായണത്തിന്റെ പുതിയ സിനിമ കണ്ടു. സാങ്കേതിക വിദ്യയുടെ അയ്യരുകളിയാണ്, കണ്ടിരിക്കാവുന്നതാണ്, വലിയ സ്‌ക്രീനിൽ തന്നെ കാണണം.
കഥ പഴയത് തന്നെ ആണല്ലോ, അപ്പോൾ അതിനെപ്പറ്റി ഒന്നും പറയാനില്ല. എന്നാലും ഒരു ട്വിസ്റ്റ് ഉണ്ട്. സീത വാളെടുത്തു യുദ്ധം ചെയ്യുന്ന കാഴ്ച്ച ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും.
വാല്മീകി രാമായണത്തിൽ അങ്ങനെ ഒന്നില്ല. പക്ഷെ രാമായണത്തിന് ധാരാളം വേർഷൻസ് ഉണ്ടല്ലോ, അങ്ങനെയൊന്നായ അത്ഭുത രാമായണത്തിൽ സീതാദേവി വാളെടുക്കുന്നുണ്ടത്രേ. പുതിയ അറിവാണ്.
സാങ്കേതിക വിദ്യക്കപ്പുറം അഭിനയം ഒക്കെ കണക്കാണ്. കൈകസിയായി അഭിനയിക്കുന്ന, നല്ല അഭിനേത്രിയായ, ശോഭനക്ക് എല്ലായിപ്പോഴും ഒരേ ഭാവമാണ്. വാഴപ്പഴം കഴിക്കാതെയാണ് അഭിനയിച്ചതെന്നു തോന്നുന്നു. (ഡിലീറ്റ് ചെയ്ത വിവാദ ഭാഗം)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
