കൃഷ്ണനെക്കുറിച്ചുള്ള പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചെന്ന് ആരോപണം; മാധ്യമങ്ങൾക്കെതിരെ മുന്നറിയിപ്പുമായി അമിതാഭ് ബച്ചൻ

NOVEMBER 2, 2026, 5:23 AM

സോഷ്യൽ മീഡിയയിൽ താൻ പങ്കുവെച്ച പ്രാർത്ഥനയെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്ന് ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. താൻ എഴുതിയ വരികളെ മാധ്യമങ്ങൾ പബ്ലിസിറ്റിക്കായി വളച്ചൊടിച്ചെന്നും ഇത് ദൈവനിന്ദയ്ക്ക് തുല്യമാണെന്നും ചൂണ്ടിക്കാട്ടി എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് 83-കാരനായ താരം മാധ്യമങ്ങൾക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചത്.

കൃഷ്ണ ഭക്തിഗാനമായ "ഹാത്തി ഘോഡ പാൽകി, ജയ് കൻഹയ്യ ലാൽ കീ" എന്ന വരികളാണ് ഒരു മാധ്യമ സ്ഥാപനം എതിരാളികൾക്കെതിരെയുള്ള ബച്ചന്റെ പോർവിളിയായി ചിത്രീകരിച്ചത്. തനിക്കെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾ നിർത്തിയില്ലെങ്കിൽ തന്റെ അഞ്ച് കോടിയോളം വരുന്ന സോഷ്യൽ മീഡിയ പിന്തുണക്കാരുടെ പത്ത് ശതമാനം ആളുകൾ പ്രതികരിച്ചാൽ പോലും അത് മാധ്യമങ്ങൾക്ക് താങ്ങാനാവില്ലെന്ന് താരം ഓർമ്മിപ്പിച്ചു. താൻ ഒരു തെറ്റ് ചെയ്താൽ ഉടനടി മാപ്പ് പറയാറുള്ള ആളാണെന്നും എന്നാൽ മാധ്യമങ്ങൾ ഇത്തരം വ്യാജ വാർത്തകൾ ഉണ്ടാക്കുന്നത്  ജന്മാവകാശമായാണ് കാണുന്നതെന്നും ബച്ചൻ കൂട്ടിച്ചേർത്തു.

മുംബൈയിലെ ബച്ചന്റെ വസതിയായ 'ജൽസ'യ്ക്ക് ബോംബ് ഭീഷണിയെത്തുടർന്ന് സുരക്ഷ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ വിവാദം ഉയർന്നുവന്നത്. അടുത്തിടെ നടന്ന  ആരാധക സംഗമത്തിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിന്നിൽ നിന്നാണ് താരം ആരാധകരെ അഭിവാദ്യം ചെയ്തത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈ പോലീസ് വസതിക്ക് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 'കോൻ ബനേഗാ ക്രോർപതി 18'-ന്റെ അവതാരകനായി താരം സജീവമായി പ്രവർത്തിച്ചുവരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam