മലയാള സിനിമയിൽ സജീവമായ നടിയാണ് ലെന. അഭിനയത്തിന് പുറമെ എഴുത്തുകാരി, മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിലും ശ്രദ്ധേയയാണ്. തന്റെ ജീവിതത്തിലുണ്ടായ അവിശ്വസനീയമായ അനുഭവം പങ്കുവെയ്ക്കുകയാണ് ലെന. താൻ നേരിട്ട് ഒരു ആത്മാവിനെ കണ്ടിട്ടുണ്ടെന്നാണ് ലെന വെളിപ്പെടുത്തുന്നത്. എന്നാൽ സിനിമകളിൽ കാണുന്നതുപോലെ വെള്ള വസ്ത്രം ധരിച്ച രൂപമായിരുന്നില്ല അതെന്നും, കുറച്ചുകാലങ്ങൾക്ക് മുൻപ് സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് ഈ അപൂർവ്വ അനുഭവം തനിക്കുണ്ടായതെന്നും നടി പറഞ്ഞു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ.
‘നമ്മളെ തന്നെ കുറച്ച് തെളിച്ചമില്ലാതെ കണ്ടാൽ എങ്ങനെയിരിക്കും, അതുപോലെയായിരുന്നു ഞാൻ കണ്ട പ്രേതം. നമ്മളെ കാണില്ലേ, ഒരു ത്രീഡി ആയിട്ടുള്ള സോളിഡ് പേഴ്സൺ. അത് കുറച്ചുകൂടി മങ്ങിയായിട്ട് ഇരുന്നാൽ എങ്ങനെയിരിക്കും, അതുപോലെയായിരുന്നു.
ഞാൻ കണ്ട പ്രേതം ജീൻസും ജുബ്ബയും ഒക്കെയായിരുന്നു ഇട്ടിരുന്നത്. അല്ലാതെ വെള്ള സാരി ഉടുത്തുകൊണ്ടൊന്നുമല്ല നടന്നിരുന്നത്.ഒരു വ്യക്തി ഇങ്ങനെ വന്ന് നടന്ന് ഒരു ഡോറിലൂടെ വന്ന് ജനലിലൂടെ പുറത്തുപോയി.
അപ്പോൾ ഞാൻ പെട്ടെന്ന് ചിന്തിച്ചത്, ഇത് മൂന്നാമത്തെ നിലയാണല്ലോ, എങ്ങനെ ജനൽ വഴി പുറത്തുപോകാൻ പറ്റും എന്നാണ്. പിന്നെ ഞാൻ ചിന്തിച്ചത് ഇതെന്താണ് ഞാൻ കണ്ടത് എന്നായിരുന്നു.ഞാൻ ഇങ്ങനെ ഒരാൾ നടന്നു പോകുന്നത് കണ്ടു, ജുബ്ബയാണ് ഇട്ടിരുന്നത് എന്നൊക്കെ പറഞ്ഞു. അപ്പോൾ എന്റെ ഫ്രണ്ട്, ‘ആ, അത് ഇന്ന ആളല്ലേ’ എന്ന് എന്നോട് ചോദിച്ചു.
ഞാൻ ആളുടെ പേര് പറയുന്നില്ല, കാരണം അത് റിയൽ ആയ ഒരു വ്യതിയായത് കൊണ്ട്. ആള് മരിച്ചുപോയിട്ട് ആകെ രണ്ടുമൂന്നു മാസമേ ആയിട്ടുള്ളൂവെന്ന് എന്നോട് പറഞ്ഞു. അപ്പോൾ എന്റെ ഫ്രണ്ട് പറഞ്ഞു, എന്നെ കാണാനായിട്ട് ഇടയ്ക്കൊക്കെ ഇങ്ങനെ വരാറുണ്ടെന്ന്; ലെന പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
