ഫവാദ് ഖാനും മഹീറ ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ പാകിസ്താൻ വെബ് സീരീസായ 'ജോ ബച്ചേ ഹേൻ സംഗ് സമേത് ലേ' ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്.
ഡിസംബർ നാലിന് ആഗോളതലത്തിൽ സ്ട്രീമിംഗ് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന സീരീസ് ഇന്ത്യയിലെ വരിക്കാർക്ക് ലഭ്യമാകില്ലെന്നും പട്ടികയിൽ നിന്ന് ഇത് നീക്കം ചെയ്തതായുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പും ഇന്ത്യൻ സിനിമാ സംഘടനകളുടെ ശക്തമായ പ്രതിഷേധവും കണക്കിലെടുത്താണ് നെറ്റ്ഫ്ലിക്സിന്റെ ഈ നീക്കം. പാകിസ്താനിൽ നിന്നുള്ള സിനിമകളും സീരീസുകളും ഒടിടി പ്ലാറ്റ്ഫോമുകൾ വഴി ഇന്ത്യയിൽ സംപ്രേഷണം ചെയ്യരുതെന്ന് 2025 മെയ് എട്ടിന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
