'മഹാനടിക്ക് ' ശേഷം സാമ്പത്തികമായി തളർന്നു': കീർത്തി സുരേഷ്

OCTOBER 28, 2026, 7:11 PM

മഹാനടി എന്ന ചിത്രത്തിന് ശേഷം ആറ് മാസത്തോളം സിനിമകളൊന്നുമില്ലാതെ താൻ വെറുതെ വീട്ടിലിരുന്നുവെന്നും അത് സാമ്പത്തികമായി ഏറെ തളർത്തിയെന്നും  കീർത്തി സുരേഷ്. മഹാനടിക്ക് മുമ്പ് പ്രധാനമായും കൊമേഴ്‌സ്യൽ ചിത്രങ്ങളിലാണ് താരം അഭിനയിച്ചിരുന്നത്. പ്രകടന പ്രാധാന്യമുള്ള ചിത്രങ്ങളൊന്നും ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല.

 മഹാനടിയിലെ പ്രകടനം കണ്ടശേഷം ഏതുതരം വേഷങ്ങളാണ് തനിക്ക് നൽകേണ്ടതെന്ന കാര്യത്തിൽ സിനിമാ നിർമ്മാതാക്കൾക്ക് സംശയമുണ്ടായതിനാലാവും അന്ന് സിനിമകൾ തന്നെ തേടിയെത്താത്തതെന്നും താരം പറയുന്നു. തനിക്ക് അവസരം ലഭിക്കാത്തതിനാൽ എടുക്കേണ്ടി വന്ന ഇടവേള തന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ ആശങ്കയിലായെന്നും പക്ഷേ കുറച്ച് വർഷങ്ങളായി തുടർച്ചയായി ജോലി ചെയ്തു കൊണ്ടിരുന്നതിനാൽ ആ സമയത്തൊരു ബ്രേക്ക് വേണമെന്ന് ശരിക്കും തോന്നിയിരുന്നെന്നും താരം പറയുന്നു. ശരീരത്തെ ആരോ​ഗ്യത്തോടെ കാക്കാൻ ഈ സമയം താൻ ഉപയോ​ഗിച്ചെന്നും 2013 മുതൽ 2018 വരെ ആരോ​ഗ്യത്തെക്കുറിച്ചോ ഉറക്കം, ഭക്ഷണം എന്നിവയെക്കുറിച്ചൊന്നും ശ്രദ്ധിച്ചില്ലെന്നും താരം തുറന്നുപറയുന്നു. 

 അതേസമയം മഹാനടിക്ക് ശേഷം തനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് ഡൊറോത്തിയിലേതെന്നും കീർത്തി സുരേഷ്. തന്റെ ചില സുഹൃത്തുകൾക്ക് സിനിമ ഇഷ്ടപ്പെട്ടെങ്കിലും ക്ലൈമാക്സ് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞുവെന്നും താരം കൂട്ടിച്ചേർത്തു. തനിക്കതിൽ കുഴപ്പമൊന്നുമില്ലെന്നും സിനിമയെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെന്നും അതുതന്നെയായിരുന്നു തങ്ങൾ ലക്ഷ്യമിട്ടിരുന്നതെന്നും നടി പറഞ്ഞു.  രാധിക ആപ്തെയ്ക്കൊപ്പം അഭിനയിക്കുന്ന അക്ക എന്ന സീരീസാണ് കീർത്തിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന  അടുത്ത ചിത്രം. ഒക്ടോബർ 30ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. വൈ.ആർ.എഫ് എന്റർടൈൻമെന്റിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിക്കുന്ന സീരീസിൽ രാധിക ആപ്‌തെയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശക്തരായ രണ്ട് സ്ത്രീകളുടെ ഏറ്റുമുട്ടലിന്റെ കഥയാണ് അക്കയിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ ധർമ്മരാജ് ഷെട്ടി പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam