ബോളിവുഡ് ഗായിക കനിക കപൂറും പ്രമുഖ വ്യവസായിയായ ഭർത്താവ് ഗൗതം ഹത്തിരമാണിയും വേർപിരിയുന്നു. 2022-ൽ ലണ്ടനിൽ വെച്ച് നടന്ന ആഡംബര ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത്. സോഷ്യൽ മീഡിയയിലൂടെ ഗായിക തന്നെയാണ് തങ്ങൾ വേർപിരിയുന്ന വിവരവും ചിത്രങ്ങൾ നീക്കം ചെയ്ത കാര്യവും ആരാധകരുമായി പങ്കുവെച്ചത്.
പരസ്പരം സംസാരിച്ച് എടുത്ത തീരുമാനമാണെന്നും വേർപിരിയലിന് പിന്നിൽ മൂന്നാമതൊരു വ്യക്തിയുടെ ഇടപെടലുകളില്ലെന്നും കനിക വ്യക്തമാക്കി. ഗൗതമിന്റെ ജോലിസ്ഥലമായ ലാഗോസിലേക്ക് താമസിക്കാൻ വിസമ്മതിച്ചതാണ് വിവാഹമോചനത്തിന് കാരണമെന്ന പ്രചരണങ്ങളും താരം തള്ളി. ഔദ്യോഗിക കുറിപ്പിൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കനിക അഭ്യർത്ഥിച്ചു.
തുടർച്ചയായ യാത്രകളും തിരക്കുപിടിച്ച കരിയറും ലാഗോസിൽ നിന്ന് മാറാൻ കഴിയാത്ത ഭർത്താവിന്റെ തൊഴിൽ സാഹചര്യങ്ങളുമാണ് ഇരുവരുടെയും പ്രതീക്ഷകളിൽ ഭിന്നതയുണ്ടാക്കിയതെന്നാണ് സൂചന.
2012-ൽ ആദ്യ ഭർത്താവ് ഡോ. ജസ്പ്രീത് സിംഗുമായി വേർപിരിഞ്ഞ കനികയ്ക്ക് മൂന്ന് മക്കളുണ്ട്. 'ബേബി ഡോൾ', 'ചിട്ടിയാൻ കലയാൻ' തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ പ്രശസ്തയായ താരം ഇപ്പോൾ മുംബൈയിൽ പുതിയ പ്രോജക്റ്റുകളിൽ സജീവമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
