മലയാളികളുടെ പ്രിയങ്കരിയായ ഗായികയും അവതാരകയുമായ റിമി ടോമി വീണ്ടും വിവാഹിതയാകുന്നു. ബോഡി ബിൽഡറും ഫിറ്റ്നസ് ട്രെയിനറുമായ ലിബിൻ മാത്യുവാണ് റിമിയുടെ ഭാവി ജീവിതപങ്കാളി. വരാനിരിക്കുന്ന നവംബറിൽ വിവാഹം നടക്കുമെന്ന സന്തോഷവാർത്ത സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് റിമി ആരാധകരുമായി പങ്കുവെച്ചത്.
ദൈവത്തോട് ആഗ്രഹിച്ചു പ്രാർത്ഥിച്ചിരുന്ന സമയത്താണ് ലിബിനെ കണ്ടുമുട്ടുന്നതെന്നും ആ ബന്ധത്തിന് പിന്നിൽ ഒരു ദൈവീകത അനുഭവപ്പെട്ടിട്ടുണ്ടെന്നും റിമി പറഞ്ഞു. കഴിഞ്ഞ ഒൻപത് മാസമായി തുടരുന്ന ഈ ബന്ധം തനിക്ക് വലിയ ധൈര്യവും മനസ്സമാധാനവും നൽകുന്നുണ്ടെന്ന് താരം വ്യക്തമാക്കി.
ഒരു അച്ഛന്റെയും ചേട്ടന്റെയും ഭർത്താവിന്റെയും അതിലുപരി ഒരു നല്ല സുഹൃത്തിന്റെ കരുതലും സ്നേഹവുമാണ് ലിബിനിൽ നിന്ന് ലഭിക്കുന്നത്. മുൻപ് വർക്കൗട്ടിനിടെ പരിക്കേറ്റ് തളർന്നുപോയ അവസ്ഥയിൽ നിന്ന് ശാരീരികമായും മാനസികമായും തനിക്ക് തിരികെ കരുത്ത് നൽകിയത് ലിബിന്റെ ശിക്ഷണമാണെന്നും റിമി കൂട്ടിച്ചേർത്തു.
2008-ലായിരുന്നു റിമിയുടെ ആദ്യ വിവാഹം. നീണ്ട 11 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2019-ലാണ് വ്യവസായിയായ റോയിസുമായി റിമി നിയമപരമായി വേർപിരിഞ്ഞത്. ഇപ്പോൾ മുൻവിധികളൊന്നുമില്ലാതെ പോസിറ്റിവിറ്റിയോടെ ജീവിതത്തിലെ പുതിയ പ്രതീക്ഷകളിലേക്ക് ചുവടുവെക്കുകയാണെന്ന് താരം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
