സെയ്ഫ് അലി ഖാനും പ്രിയങ്ക ചോപ്രയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നതായി റിപ്പോർട്ട്. റിതേഷ് ബത്ര സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് ഇരുതാരങ്ങളും ഒന്നിക്കുന്നത്. ബോളിവുഡിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ താരസഖ്യത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് സംവിധായകൻ.
‘ദ ലഞ്ച്ബോക്സ്’ എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ സംവിധായകനാണ് റിതേഷ് ബത്ര. അന്തരിച്ച നടൻ ഇർഫാൻ ഖാന്റെ ശ്രദ്ധേയമായ പ്രകടനമായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.
സാജൻ ഫെർണാണ്ടസ് എന്ന ഏകാകിയായ യുവാവിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ലഞ്ച്ബോക്സിലൂടെ സ്നേഹവും കരുതലും പങ്കുവയ്ക്കപ്പെടുന്നതാണ് ‘ദ ലഞ്ച്ബോക്സ്’ അവതരിപ്പിച്ചത്. ഇർഫാൻ ഖാന്റെ അഭിനയമികവിനൊപ്പം ചിത്രത്തിന്റെ വ്യത്യസ്തമായ അവതരണവും ഏറെ പ്രശംസ നേടിയിരുന്നു. റിതേഷ് ബത്രയുടെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.
നവാസുദ്ദീൻ സിദ്ദിഖിയും സാന്യ മൽഹോത്രയും അഭിനയിച്ച ‘ഫോട്ടോഗ്രാഫ്’ ആണ് റിതേഷ് ബത്ര അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം അദ്ദേഹം സംവിധാനത്തിലേക്ക് മടങ്ങിയെത്തുമ്പോൾ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയരുകയാണ്. സെയ്ഫ് അലി ഖാനും പ്രിയങ്ക ചോപ്രയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
