'നിറ'ത്തിൽ ശാലിനിക്ക് പകരം ആദ്യ നോക്കിയിരുന്നത് അസിനെ'; വെളിപ്പെടുത്തി കമൽ

OCTOBER 28, 2026, 1:30 AM

കുഞ്ചാക്കോ ബോബൻ - ശാലിനി കൂട്ടുകെട്ടിൽ 1999-ൽ പുറത്തിറങ്ങി തരംഗമായി മാറിയ 'നിറം' എന്ന ചിത്രത്തിലേക്ക് നായികയായി ആദ്യം പരിഗണിച്ചിരുന്നത് നടി അസിനെയായിരുന്നു എന്ന് വെളിപ്പെടുത്തി സംവിധായകൻ കമൽ. ശാലിനിക്ക് തുടക്കത്തിൽ ഡേറ്റ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാലാണ് പുതിയ നായികമാർക്കായി ഓഡിഷൻ നടത്തിയത്.


അക്കൂട്ടത്തിൽ പങ്കെടുത്ത അസിൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഫോട്ടോകൾ ഇഷ്ടപ്പെട്ടിരുന്നുവെന്നും കമൽ പറഞ്ഞു. എന്നാൽ സംഭാഷണങ്ങൾ പറയുമ്പോൾ നിയന്ത്രിക്കാനാകാതെ തുടർച്ചയായി കണ്ണ് ചിമ്മുന്ന ഒരു രീതി അസിനുണ്ടായിരുന്നു. 

vachakam
vachakam
vachakam

വീണ്ടും അവസരം നൽകിയെങ്കിലും ഇത് പൂർണ്ണമായി മാറ്റാൻ സാധിക്കാതിരുന്നതോടെ, കേന്ദ്രകഥാപാത്രമായതിനാൽ അത്തരമൊരു പരീക്ഷണം വേണ്ടെന്നുവെച്ച് അസിനെ ഒഴിവാക്കുകയായിരുന്നു. പിന്നീട് സത്യൻ അന്തിക്കാട് ചിത്രത്തിൽ സഹനടിയായി അഭിനയിക്കുമ്പോഴും അസിന്റെ ഈ രീതി കാണാമായിരുന്നുവെന്നും കമൽ ഓർത്തെടുത്തു.എന്നാൽ പിന്നീട് കഠിനമായ പരിശീലനത്തിലൂടെ അസിൻ ഈ കുറവ് പരിഹരിക്കുകയും തമിഴിലെയും ബോളിവുഡിലെയും മുൻനിര നായികയായി മാറുകയും ചെയ്തു. 


വർഷങ്ങൾക്ക് ശേഷം ചെന്നൈ എയർപോർട്ടിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ, അന്ന് കണ്ണ് ചിമ്മുന്നതിനെക്കുറിച്ച് നൽകിയ തിരുത്തലുകൾ ഓർത്തെടുക്കുകയും അതിനായി പരിശ്രമിച്ചതിനെക്കുറിച്ച് പറഞ്ഞ് അസിൻ നന്ദി അറിയിക്കുകയും ചെയ്തതായി കമൽ കൂട്ടിച്ചേർത്തു. പിന്നീട് ശാലിനിയുടെ ഡേറ്റ് ശരിയായതോടെയാണ് നിറത്തിലെ നായികയായി ശാലിനി തന്നെ എത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam