പ്രശസ്ത പോപ്പ് സംഗീതജ്ഞനും നടനുമായ നിക്ക് ജോനാസ് തൻ്റെ 21 വർഷത്തെ ടൈപ്പ്-1 പ്രമേഹവുമായുള്ള പോരാട്ടത്തെക്കുറിച്ചും അനുഭവിക്കുന്ന ശാരീരിക-മാനസിക പ്രയാസങ്ങളെക്കുറിച്ചും വികാരഭരിതനായി മനസ്സ് തുറക്കുന്നു. ദേശീയ പ്രമേഹ ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി പങ്കുവെച്ച തുറന്ന കത്തിലാണ് താരം തൻ്റെ രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്.
തന്റെ 13-ാം വയസ്സിലാണ് പ്രമേഹം സ്ഥിരീകരിച്ചതെന്നും അന്നുമുതൽ ജീവിതത്തിൽ അപ്രതീക്ഷിതമായ നിരവധി മാറ്റങ്ങളാണ് ഉണ്ടായതെന്നും 34-കാരനായ നിക്ക് കുറിച്ചു. "എന്റെ ശരീരവും മനസ്സും ഉപകരണങ്ങളും തമ്മിലുള്ള തുടർച്ചയായ സംഭാഷണമാണ് പ്രമേഹം. ചില ദിവസങ്ങളിൽ ഈ രോഗാവസ്ഥയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ഞാൻ ചിന്തിക്കാറുണ്ട്, എനിക്ക് അതിനോട് കടുത്ത ദേഷ്യം തോന്നും," എന്ന് നിക്ക് തൻ്റെ കുറിപ്പിൽ വ്യക്തമാക്കി.
തന്റെ ചെറുപ്പകാലത്ത് സ്കൂളിലും മറ്റു സമൂഹങ്ങളിലും ഒറ്റപ്പെട്ടതുപോലെയാണ് അനുഭവപ്പെട്ടിരുന്നതെന്നും, പ്രമേഹബാധിതരായ മറ്റു മനുഷ്യരുമായി സംസാരിച്ചു തുടങ്ങിയ ശേഷമാണ് തനിക്ക് ഒരു കൂട്ടായ്മ ലഭിച്ചതെന്നും താരം പറഞ്ഞു.
ആശുപത്രി കിടക്കയിൽ ഭയന്നുവിറച്ച് കഴിയുന്ന 13 വയസ്സുള്ള ഏതൊരു കുട്ടിക്കും പ്രതീക്ഷ നൽകാനാണ് താൻ സ്വന്തം കഥ തുറന്നുപറയുന്നതെന്നും, പ്രമേഹം കൃത്യമായി നിയന്ത്രിച്ചുകൊണ്ട് തന്നെ ആഗ്രഹിച്ച സ്വപ്നങ്ങൾ നേടാനാകുമെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും നിക്ക് ജോനാസ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
