പ്രശസ്ത ഫാഷൻ ബ്രാൻഡായ 'കാൽവിൻ ക്ലൈൻ' തങ്ങളുടെ ഏറ്റവും പുതിയ ഹോളിഡേ കളക്ഷനുകൾ വിപണിയിൽ അവതരിപ്പിച്ചു. ബ്രാൻഡിന്റെ ആഗോള അംബാസഡറും ലോകപ്രശസ്ത പോപ്പ് ഗ്രൂപ്പായ ബി.ടി.എസിലെ അംഗവുമായ ജംഗ് കുക്ക് നേരിട്ട് തിരഞ്ഞെടുത്ത സിഗ്നേച്ചർ ഡെനിം വസ്ത്രങ്ങളും ട്രെൻഡിംഗ് ഐറ്റങ്ങളുമാണ് ഈ 'ഹോളിഡേ എഡിറ്റിൽ' ഉൾപ്പെടുത്തിയിരിക്കുന്നത്.
2023 മാർച്ച് മുതൽ കാൽവിൻ ക്ലൈൻ ഗ്ലോബൽ അംബാസഡറായി പ്രവർത്തിക്കുന്ന ജംഗ് കുക്ക്, ബ്രാൻഡിന്റെ ഐക്കോണിക് ഡെനിം വസ്ത്രങ്ങൾ പുതിയ രീതിയിൽ സ്റ്റൈൽ ചെയ്ത അനുഭവങ്ങൾ പങ്കുവെച്ചു.
പ്രശസ്ത ഫോട്ടോഗ്രാഫർ അലാസ്റ്റെയർ മക്ലെല്ലൻ സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ച ഫോട്ടോഷൂട്ട് കാമ്പെയ്നിൽ ജാക്കറ്റുകൾ, അണ്ടർവെയർ, നീറ്റ് വേറുകൾ, അനുബന്ധ ആക്സസറികൾ എന്നിവയാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.
ബാരി സിഗ്നേച്ചർ, 90s സ്ട്രെയിറ്റ് ഡെനിംസ്, ലെതർ മോട്ടോർസൈക്കിൾ ജാക്കറ്റുകൾ എന്നിവയാണ് ഹോളിഡേ സീസണിൽ പ്രധാന ആകർഷണങ്ങൾ. ഈ പുതിയ ഫെസ്റ്റിവ് കളക്ഷൻ പ്രൊമോഷനുകൾ കാൽവിൻ ക്ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ലോകമെമ്പാടുമുള്ള പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
