ആലപ്പുഴ: ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ ചികിത്സ പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ.
കൊല്ലം ചവറ തെക്കേക്കര സ്വദേശിനി ഉദയലക്ഷ്മി (42) ആണ് മരിച്ചത്. ശസ്ത്രക്രിയയിലെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ശസ്ത്രക്രിയാ പിഴവ് ഉണ്ടായിട്ടില്ലെന്ന് വെൺമണിയിലെ സഞ്ജീവനി ആശുപത്രി അധികൃതർ വിശദീകരിച്ചു.
തൈറോയ്ഡ് ഗ്രന്ഥിയിൽ കാൻസർ കണ്ടെത്തിയതിനെ തുടർന്ന് നവംബർ16ന് ആയിരുന്നു ഉദയലക്ഷ്മിയുടെ ശസ്ത്രക്രിയ. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തതിനുശേഷം ശ്വസനം സുഗമമാക്കാനുളള ട്രാക്കിയോസ്റ്റമിക്ക് ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ഉദയലക്ഷ്മിയെ വിധേയയാക്കി.
പിന്നാലെ ഉച്ചയ്ക്ക് ഒന്നോടെ മരണം സംഭവിക്കുകയായിരുന്നു. ട്രാക്കിയോസ്റ്റമിക്ക് വിധേയയാക്കുന്നതിന് തൊട്ടുമുമ്പു വരെ സംസാരിച്ച് സാധാരണപോലെ പെരുമാറിയ രോഗി പെട്ടെന്ന് മരിച്ചതിലാണ് ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
