പോസ്റ്റല്‍ വകുപ്പിന്റെ 'സ്വാമി പ്രസാദം' ബുക്കിംഗ് കൗണ്ടര്‍ സന്നിധാനത്ത് ആരംഭിച്ചു

NOVEMBER 18, 2026, 8:23 AM

 പത്തനംതിട്ട; ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക 'സ്വാമി പ്രസാദം' ബുക്കിംഗ് കൗണ്ടറും പാഴ്‌സൽ ബുക്കിംഗ് സൗകര്യവും ആരംഭിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. ശബരിമലയിലെത്തുന്ന ഭക്തരുടെ അനുഭവം മികച്ചതാക്കുന്നതിനു്ള്ള ശ്രമമാണ് ദേവസ്വം ബോർഡ് ചെയ്യുന്നതെന്ന് കെ.ജയകുമാർ വ്യക്തമാക്കി.

സന്നിധാനത്ത് ദേവസ്വത്തിന്റെ അരവണ, അപ്പം കൗണ്ടറുകൾക്ക് സമീപമായാണ് ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക കൗണ്ടർ പ്രവർത്തിക്കുക. ഈ പ്രത്യേക കൗണ്ടർ വഴി അയ്യപ്പഭക്തർക്ക് 'സ്വാമി പ്രസാദവും' 'അരവണ പായസവും' സ്പീഡ് പോസ്റ്റ് പാർസലായി രാജ്യത്തെവിടെയും അയക്കാൻ സാധിക്കും. പ്രസാദം ബുക്ക് ചെയ്യുന്നതിനൊപ്പം സുരക്ഷിതമായി പാക്ക് ചെയ്ത് രാജ്യത്തുടനീളം എത്തിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാകും. ഭക്തർ ദർശനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴേക്കും പ്രസാദം വീടുകളിൽ ലഭ്യമാകുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. 

സന്നിധാനത്തെ പ്രത്യേക കൗണ്ടറിന് പുറമെ, ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസ് വഴിയും 'സ്വാമി പ്രസാദം' സ്പീഡ് പോസ്റ്റ് പാർസലായി ബുക്ക് ചെയ്യാം.

vachakam
vachakam
vachakam

തീർത്ഥാടന കാലത്തെ തിരക്ക് ഒഴിവാക്കി, ആവശ്യമായ അളവിൽ പ്രസാദവും അരവണയും ബുക്ക് ചെയ്ത് സുരക്ഷിതമായി വീടുകളിലെത്തിക്കാൻ ഈ സംവിധാനം ഭക്തർക്ക് സഹായകരമാകും. 

അരവണയുടെ വിലയും പോസ്റ്റൽ ചാർജും നൽകിയും  അരവണ വാങ്ങി നൽകിയാൽ  പോസ്റ്റൽ ചാർജ് മാത്രം നൽകിയും  സ്പീഡ് പോസ്റ്റ് അയക്കാനുള്ള സൗകര്യമുണ്ട്.

പോസ്റ്റൽ സർവീസ് കേരള സർക്കിൾ ഡയറക്ടർ എൻ.ആർ. ഗിരി , സൗത്തേൺ റീജിയൻ അസിസ്റ്റന്റ് ഡയറക്ടർ എൻ.എസ്.ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam