മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരം സാമന്ത റുത്ത് പ്രഭുവിന്റെ ഏറ്റവും പുതിയ മെറ്റേണിറ്റി ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സെലിബ്രിറ്റികളുടെ പതിവ് ആർഭാട മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളിൽ നിന്ന് വ്യത്യസ്തമായി, തികച്ചും ലളിതമായ രീതിയിലാണ് താരം തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
തനിക്ക് ഏറ്റവും കംഫർട്ടബിളായ രീതിയിൽ വീട്ടിലിരിക്കുന്ന ചിത്രമാണ് സമന്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂളിങ് ഗ്ലാസ് വച്ച് നിറവയറിൽ കൈ വെച്ച് കിടക്കുന്ന ഈ വ്യത്യസ്തമായ ചിത്രം കണ്ട്, "ഇത് എന്റെ മെറ്റേണിറ്റി ഷൂട്ടായി കണ്ടാല്‍ മതി" എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
ജനിക്കാൻ പോകുന്നത് പെൺകുഞ്ഞാണെന്ന തരത്തിലുള്ള പ്രവചനങ്ങളും കമന്റുകളിൽ സജീവമാണ്. നേരത്തെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിൽ വെച്ച് സംവിധായകൻ രാജ് നിഡിമോരുവുമായുള്ള താരത്തിന്റെ വിവാഹവും, വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വളകാപ്പും ബേബി ഷവറുമെല്ലാം വളരെ ലളിതമായാണ് സാമന്ത നടത്തിയത്.
ആദ്യ വിവാഹം അതിഗംഭീരമായ ഡെസ്റ്റിനേഷൻ വെഡ്ഡിംഗായി നടത്തിയ താരം, രണ്ടാമതൊരു ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ 'ലളിതം സുന്ദരം' എന്ന ലൈഫ് സ്റ്റൈൽ ആണ് പിന്തുടരുന്നത്. ഇത്രയും കൂളായ ഒരു 'മോം ടു ബി' ഫോട്ടോഷൂട്ട് ആദ്യമായിട്ടാണ് കാണുന്നതെന്നാണ് ആരാധകർ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
