പവൻ കല്യാണും ഭാര്യ അന്നയും വേർപിരിയുന്നു 

NOVEMBER 10, 2026, 12:25 AM

ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണും ഭാര്യ അന്ന കൊണിഡേലയും (അന്ന ലെഷ്‌നേവ) 13 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഔദ്യോഗികമായി വേർപിരിയുന്നു.  13 വർഷം നീണ്ടുനിന്ന തങ്ങളുടെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ ഔദ്യോഗികമായി അറിയിച്ചു. പവൻ കല്യാണിൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയും ജനസേന പാർട്ടിയുടെ ഔദ്യോഗിക ചാനലുകളിലൂടെയും ഈ വിവരം പുറത്തുവിട്ടത്.

പരസ്പര സമ്മതത്തോടെയും ബഹുമാനത്തോടെയുമാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് ഇരുവരും വ്യക്തമാക്കി. വിവാഹബന്ധം അവസാനിച്ചാലും നല്ല സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും അറിയിച്ചു. കുറച്ചു മാസങ്ങളായി ഡിവോഴ്സ് ചർച്ചകളിലായിരുന്നു എന്നും കുടുംബ കോടതിയിൽ പരസ്പരസമ്മതത്തോടെയുള്ള ഹർജി ഇതിനകം ഫയൽ ചെയ്തിട്ടുണ്ടെന്നും പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു.

മക്കളുടെ സന്തോഷത്തിനും ക്ഷേമത്തിനുമായിരിക്കും ഞങ്ങളുടെ എപ്പോഴത്തെയും മുൻഗണന. വ്യക്തിപരമായ ഈ മാറ്റത്തിൻ്റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മനസിലാക്കണമെന്നും അഭ്യർഥിക്കുന്നു,  സംയുക്ത പ്രസ്താവനയിൽ ഇരുവരും കുറിച്ചു.

vachakam
vachakam
vachakam

റഷ്യൻ മോഡലും നടിയുമായ അന്ന ലെഷ്‌നേവയുമായുള്ള പവൻ കല്യാണിൻ്റെ മൂന്നാം വിവാഹബന്ധമാണ് ഇപ്പോൾ അവസാനിക്കുന്നത്. 2011ൽ റിലീസ് ചെയ്ത 'തീൻ മാർ' എന്ന സിനിമയുടെ സെറ്റിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം 2013 സെപ്റ്റംബർ 30നായിരുന്നു വിവാഹം. ഇവർക്ക് പോലീന അഞ്ജന പവനോവ, മാർക്ക് ശങ്കർ പവനോവിച്ച് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

1997 മേയ് മാസത്തിലാണ് പവൻ കല്യാൺ വിശാഖപട്ടണം സ്വദേശിയായ നന്ദിനിയെ വിവാഹം കഴിക്കുന്നത്. എന്നാൽ, വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയും 1999ഓടെ ഇവർ വേർപിരിയുകയും ചെയ്തു. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 2008ലാണ് നിയമപരമായ വിവാഹമോചനം നേടിയത്.

പവൻ കല്യാണിൻ്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ 'ബദ്രി', 'ജോണി' എന്നിവയിലെ നായികയായിരുന്നു നടി രേണു ദേശായ്. സിനിമയിലൂടെയുള്ള പരിചയം പ്രണയമായി മാറുകയും ഏറെക്കാലം ഒരുമിച്ച് ജീവിച്ച ശേഷം 2009 ജനുവരി 28ന് ഇവർ ഔദ്യോഗികമായി വിവാഹിതരാവുകയും ചെയ്തു. ഈ ബന്ധത്തിൽ ഇവർക്ക് അകിര നന്ദൻ എന്ന മകനും ആദ്യ കൊണിഡേല എന്ന മകളുമുണ്ട്. 2011ൽ ഇരുവരും വേർപിരിയുകയും 2012ൽ കുടുംബ കോടതി വഴി നിയമപരമായി ബന്ധം വേർപെടുത്തുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam