രൺബീർ കപൂർ, യാഷ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച രാമായണം: പാർട്ട് 1 എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ നിതീഷ് ഭരദ്വാജ് രംഗത്ത്. ചിത്രത്തിൽ രൺബീർ കപൂർ ഭഗവാൻ രാമനായും, സായി പല്ലവി സീതയായും, യാഷ് രാവണനായും വേഷമിടുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ഓസ്കർ നേടുമെന്ന് പ്രവചിച്ച അതേ നിതീഷ് ഭരദ്വാജാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്.
ഭാരതത്തിന്റെ ചരിത്രത്തെ സിനിമ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ഇത് ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കാൻ യോഗ്യതയില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
രാമായണം വെറുമൊരു കഥയല്ലെന്നും സനാതന ഭാരതത്തിന്റെ നാഗരികവും ആത്മീയവുമായ ബോധത്തിൽ ആഴത്തിൽ വേരൂന്നിയ ഒന്നാണെന്നും നിതീഷ് ഭരദ്വാജ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ധർമ്മവും പാരമ്പര്യവും ഉയർത്തിപ്പിടിച്ച് മര്യാദ സ്ഥാപിക്കാൻ മഹാവിഷ്ണു രാമാവതാരം എടുത്തതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാവണനെ അങ്ങേയറ്റം ഉദാരനും സാമൂഹ്യനീതിയും ഉള്ളവനായി ചിത്രീകരിച്ചത് രാമായണത്തിന്റെ ധാർമ്മിക ചട്ടക്കൂടിനെ മാറ്റിയെഴുതുകയും അവതാര ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് നിതീഷ് ഭരദ്വാജ് അഭിപ്രായപ്പെട്ടു.
ചിത്രത്തെക്കുറിച്ച് നല്ലൊരു വാക്ക് പോലും പറയാൻ തനിക്കില്ലെന്നും വിഎഫ്എക്സിന്റെ ദൃശ്യവിസ്മയം ഒരിക്കലും ഈ മഹാകാവ്യത്തിന്റെ മൂല്യങ്ങൾക്കോ, ദാർശനികമായ ആഴത്തിനോ, ആത്മീയ സത്തക്കോ പകരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ സാംസ്കാരിക പൈതൃകത്തിന് ഉത്തരവാദിത്തമുള്ള പ്രാതിനിധ്യം അർഹിക്കുന്നുണ്ടെന്നും ഭരദ്വാജ് കൂട്ടിച്ചേർത്തു. ഭാരതത്തിന്റെ ചരിത്രത്തെയും പൈതൃകത്തെയും ആത്മീയ മൂല്യങ്ങളെയും തെറ്റായി ചിത്രീകരിക്കുന്ന ഈ സിനിമക്ക് ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര തലത്തിൽ പ്രതിനിധീകരിക്കാൻ കഴിയില്ലെന്നും നിതീഷ് ഭരദ്വാജ് പറഞ്ഞു.
നവംബർ അഞ്ചിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത രാമായണം: പാർട്ട് 1, ഇന്ത്യയിൽ നിന്ന് 350 കോടിയിലധികം രൂപയും ലോകമെമ്പാടും 500 കോടി രൂപയും ഇതിനോടകം നേടി. 700 കോടി രൂപ നേടാനാണ് ചിത്രം ലക്ഷ്യമിടുന്നത്. രവി ദുബെ ലക്ഷ്മണനായും, അരുൺ ഗോവിൽ ദശരഥനായും, ഇന്ദിര കൃഷ്ണ കൗസല്യയായും, ലാറ ദത്ത കൈകേയിയായും, ഷീബ ചദ്ദ മന്ഥരയായും ഈ ചിത്രത്തിൽ വേഷമിടുന്നു.
രാകുൽ പ്രീത് സിംഗ്, വിവേക് ഒബ്റോയി, കുനാൽ കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
English Summary: Nitish Bharadwaj, the actor known for his portrayal of Krishna in Mahabharat, has retracted his earlier prediction of an Oscar win for Ranbir Kapoors and Yashs Ramayana: Part 1, now heavily criticizing the film. Bharadwaj stated that the movie misrepresents Bharats history, heritage, and core spiritual values, and does not deserve to represent Indian cinema internationally. He emphasized that the Ramayana is deeply rooted in the civilizational and spiritual consciousness of Sanatan Bharat, and that portraying Ravana as an exceptionally liberal figure alters its moral framework. Released on November 5, Ramayana: Part 1 features Ranbir Kapoor as Lord Rama, Sai Pallavi as Goddess Sita, and Yash as Ravana, and has already garnered over 350 crore rupees at the Indian box office and surpassed 500 crore rupees worldwide.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Nitish Bharadwaj, Ranbir Kapoor, Ramayana Part 1, Yash, Nitesh Tiwari, Bollywood criticism, Indian cinema, cultural representation
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
