കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ മറ്റു ചില കുട്ടികൾക്കും സ്കൂൾ വിദ്യാർഥികൾക്കും ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
വടകര മണിയൂർ സ്വദേശിയായ നാല് വയസ്സുകാരനാണ് രോഗം ബാധിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശക്തമായ വയറിളക്കത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്ത കുട്ടി നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
