വിവാദ പരസ്യവും തകർന്ന സിനിമാ കരിയറും: മധു സാപ്രെ എന്ന 90-കളിലെ സൗന്ദര്യറാണിയുടെ ജീവിതം

OCTOBER 28, 2026, 1:23 AM

ഫാഷൻ റാംപുകളിൽ സൗന്ദര്യത്തിന്റെ പുതിയ തരംഗം സൃഷ്ടിക്കുകയും ഒരുകാലത്ത് ഇന്ത്യൻ ഗ്ലാമർ ലോകത്തെ ഒന്നാകെ വിറപ്പിക്കുകയും ചെയ്ത അപൂർവ്വ പ്രതിഭയായിരുന്നു മധു സാപ്രെ. വിവാദങ്ങളും വിജയങ്ങളും ഒരുപോലെ ഒപ്പം കൂട്ടിയ ഈ 90-കളിലെ സൂപ്പർമോഡലിന്റെ ഇന്ന് എവിടെയാണ്? 

തൊണ്ണൂറുകളിൽ ഇന്ത്യൻ മോഡലിങ് രംഗത്ത് തരംഗം സൃഷ്ടിച്ച സൂപ്പർമോഡൽ മധു സാപ്രെ ഇന്ന് ഫാഷൻ ലോകത്തുനിന്ന് അകന്ന് ഇറ്റലിയിൽ മകൾക്കൊപ്പം കഴിയുകയാണ്. കായികതാരമായി വളർന്നുവന്ന് അപ്രതീക്ഷിതമായി മോഡലിങ്ങിലേക്ക് എത്തിയ മധു, 1992-ലെ ഫെമിന മിസ് ഇന്ത്യ കിരീടം നേടുകയും മിസ് യൂണിവേഴ്‌സ് മത്സരത്തിൽ സെക്കൻഡ് റണ്ണറപ്പാകുകയും ചെയ്തു. 

ഇതോടെ ഇന്ത്യൻ ഫാഷൻ രംഗത്ത് മോഡലുകളുടെ പ്രതിഫലവും മൂല്യവും ഉയർത്തുന്നതിൽ മധു നിർണ്ണായക പങ്കുവഹിച്ചു. 2003-ൽ അമിതാഭ് ബച്ചനും കത്രീന കൈഫിനുമൊപ്പം 'ബൂം' എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും സിനിമ വൻ പരാജയമായി മാറിയതോടെ മധു ചലച്ചിത്ര രംഗം ഉപേക്ഷിച്ചു.

vachakam
vachakam
vachakam

സൂപ്പർമോഡൽ മിലിന്ദ് സോമനുമായുള്ള പ്രണയവും തുടർന്ന് ഒന്നിച്ച് താമസിച്ചതുമെല്ലാം അക്കാലത്ത് വലിയ ചർച്ചയായിരുന്നു. 1995-ൽ 'ടഫ് ഷൂസ്' എന്ന ബ്രാൻഡിനായി ഇരുവരും പെരുമ്പാമ്പിനെ ചുറ്റി നടത്തിയ നഗ്ന ഫോട്ടോഷൂട്ട് വൻ വിവാദങ്ങൾക്ക് വഴിവെച്ചു. 

മൃഗസംരക്ഷണ നിയമപ്രകാരവും അശ്ലീലത നിരോധന നിയമപ്രകാരവും മുംബൈ പോലീസ് കേസ് എടുത്ത ഈ നിയമപോരാട്ടം പതിനാല് വർഷത്തോളം നീണ്ടുനിന്നു. ഒടുവിൽ കോടതി ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു.

ഇറ്റാലിയൻ വ്യവസായിയായ ജിയാൻ മരിയ എമെൻഡറ്റോറിയെ 2001-ൽ വിവാഹം കഴിച്ചതോടെയാണ് മധു ഇറ്റലിയിലേക്ക് താമസം മാറ്റുന്നത്. പിന്നീട് മകൾ ഇന്ദിരയ്ക്ക് ജന്മം നൽകിയ ശേഷം ഇവർ വിവാഹമോചിതരായി. നിലവിൽ ഇറ്റലിയിലെ റിച്ചിയോണിൽ മകളുടെ സിംഗിൾ മദറായി ജീവിക്കുന്ന മധു സാപ്രെ, നീണ്ട പതിനാറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2026-ൽ മസാബ ഗുപ്തയുടെ ഫാഷൻ ഷോയിലൂടെ റാമ്പിലേക്ക് തിരിച്ചെത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam