അനുഷ്ക ശർമ്മ മൂന്നാമതും ഗർഭിണിയോ? സംശയമുണർത്തി നെറ്റിസൺസ് 

OCTOBER 27, 2026, 10:52 PM

ബോളിവുഡ് നടി അനുഷ്ക ശർമ്മ മൂന്നാമതും ഗർഭിണിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. ഭർത്താവും പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ വിരാട് കോലിക്കൊപ്പം മുംബൈയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ആരാധകർക്കിടയിൽ ഇത്തരമൊരു സംശയം ഉയർന്നത്. എന്നാൽ ഈ വാർത്തകളോട് അനുഷ്കയോ വിരാട് കോലിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഒക്ടോബർ 25 ഞായറാഴ്ച മുംബൈ വോർളിയിലെ എസ്.വി.പി സ്റ്റേഡിയത്തിൽ നടന്ന ഗായകൻ കൃഷ്ണ ദാസിന്റെ കീർത്തന സന്ധ്യയിലാണ് ഇരുവരും പങ്കെടുത്തത്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപത്തു നിന്നുള്ള ചിത്രങ്ങളും കീർത്തന വേദിയിൽ അനുഷ്കയും വിരാടും ഒരുമിച്ചിരുന്ന് പാട്ടുപാടുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടി വീണ്ടും ഗർഭിണിയാണോ എന്ന ചോദ്യങ്ങളുമായി ആരാധകർ രംഗത്തെത്തിയത്.

2017 ഡിസംബറിലാണ് വിരാട് കോലിയും അനുഷ്ക ശർമ്മയും വിവാഹിതരായത്. 2021 ജനുവരിയിൽ വാമിക എന്ന മകൾക്കും 2024 ഫെബ്രുവരിയിൽ അകായ് എന്ന മകനും ഇരുവരും ജന്മം നൽകി.

vachakam
vachakam
vachakam

2018-ൽ പുറത്തിറങ്ങിയ 'സീറോ' എന്ന ചിത്രത്തിന് ശേഷം അനുഷ്ക സിനിമകളിൽ നിന്ന് താത്കാലികമായി വിട്ടുനിൽക്കുകയാണ്. മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഝുലൻ ഗോസ്വാമിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ 'ചക്ദാ എക്സ്പ്രസ്' എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. 2022-ൽ തന്നെ ചിത്രീകരണം പൂർത്തിയായെങ്കിലും സിനിമയുടെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam