'സിക്കാരിയോ 3' വരുന്നു; എമിലി ബ്ലണ്ടും ബെനിസിയോ ഡെൽ ടോറോയും പ്രധാനവേഷത്തിൽ 

OCTOBER 6, 2026, 11:05 PM

സിക്കാരിയോ' ഹോളിവുഡ് ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ 'സിക്കാരിയോ 3' പ്രഖ്യാപനത്തോടെ സിനിമാ ലോകത്ത് വലിയ ആവേശം അലയടിക്കുന്നു. ചിത്രത്തിൽ മുൻനിര താരങ്ങളായ എമിലി ബ്ലണ്ട് , ബെനിസിയോ ഡെൽ ടോറോ, ജോഷ് ബ്രോളിൻ  എന്നിവർ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

2015-ൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന് ശേഷം എമിലി ബ്ലണ്ട് തിരിച്ചെത്തുമ്പോൾ, ബെനിസിയോയും ബ്രോളിനും രണ്ടാം ഭാഗമായ 'സിക്കാരിയോ: ഡേ ഓഫ് ദി സോൾഡാഡോ' യ്ക്കും ശേഷമാണ് ഒന്നിച്ച് സ്ക്രീനിലെത്തുന്നത്.

'ദി വെയ്റ്റ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പാഡ്രിക് മക്കിൻലിയാണ്  സിക്കാരിയോ 3 സംവിധാനം ചെയ്യുന്നത്. പ്രശസ്ത പരമ്പരയായ 'പീക്കി ബ്ലൈൻഡേഴ്സിന്റെ' സ്രഷ്ടാവ് സ്റ്റീവൻ നൈറ്റ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

vachakam
vachakam
vachakam

ഡെനിസ് വില്ലെന്യൂവ് സംവിധാനം ചെയ്ത ആദ്യ ഭാഗത്തിന് ടെയ്ലർ ഷെറിഡാൻ ആയിരുന്നു തിരക്കഥ എഴുതിയിരുന്നത്. മയക്കുമരുന്ന് മാഫിയകൾക്കെതിരെ പോരാടുന്ന എഫ്.ബി.ഐ ഏജന്റ് കേറ്റ് മെർസറായാണ് എമിലി ബ്ലണ്ട് ആദ്യ ഭാഗത്തിൽ എത്തിയിരുന്നത്.

മറ്റ് പ്രോജക്റ്റുകളുടെ തിരക്കിലാണ് പ്രധാന താരങ്ങൾ ഇപ്പോൾ. ജോൺ ക്രാസിൻസ്കിയുടെ 'എ ക്വയറ്റ് പ്ലേസ് പാർട്ട് 3' ആണ് എമിലി ബ്ലണ്ടിന്റെ അടുത്ത ചിത്രം. ജോഷ് ബ്രോളിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അതിജീവന ത്രില്ലറായ 'വെയ്ൽഫോൾ' ഒക്ടോബർ 16-ന് തിയേറ്ററുകളിലെത്തും. ബെൻ സ്റ്റില്ലർക്കൊപ്പം ആപ്പിൾ ടിവിയുടെ 'പ്രൊട്ടക്റ്റീവ് കസ്റ്റഡി' എന്ന ചിത്രത്തിലാണ് ബെനിസിയോ ഡെൽ ടോറോ അടുത്തതായി വേഷമിടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam