അഭിനയരംഗത്തേക്ക് കെയ്‌ലി ജെന്നർ; ഹുലുവിന്റെ മിസ്റ്ററി ത്രില്ലർ പ്രഖ്യാപിച്ചു   

OCTOBER 6, 2026, 11:19 PM

റിയാലിറ്റി ഷോ താരവും വ്യവസായിയുമായ കെയ്‌ലി ജെന്നർ പ്രധാന വേഷത്തിലെത്തുന്ന  വെബ് സീരീസ് 'ബാച്ചിലറേറ്റ് വീക്കെൻഡ്' അണിയറയിൽ ഒരുങ്ങുന്നു. ഹുലു പ്ലാറ്റ്‌ഫോമിനായി തയ്യാറാകുന്ന ഈ മിസ്റ്ററി ത്രില്ലർ സീരീസിന്റെ പ്രധാന നിർമ്മാതാക്കളിൽ ഒരാളും കെയ്‌ലി ജെന്നർ തന്നെയാണ്.  

 ഫ്ലോറ കോളിൻസിന്റെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത നോവലിനെ ആസ്പദമാക്കിയാണ് സീരീസ് നിർമ്മിക്കുന്നത്. 'ബിഫോർ ഐ ഫോൾ', 'ഡിലീറിയം' തുടങ്ങിയ കൃതികളിലൂടെ പ്രശസ്തയായ ലോറൻ ഒലിവർ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും വികസിപ്പിക്കുന്നതും. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾക്കിടെ സ്വിമ്മിംഗ് പൂളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്ന വധുവിന്റെ കഥാപാത്രത്തെയാണ് കെയ്‌ലി ജെന്നർ അവതരിപ്പിക്കുന്നത്. 

വധുവിന്റെ മരണത്തെ തുടർന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഓരോരുത്തരായി സംശയനിഴലിലാകുന്നതും തുടർന്നുള്ള അന്വേഷണങ്ങളുമാണ് പ്രമേയം. കഥയുടെ പ്രധാന കേന്ദ്രബിന്ദുവായി ആയിരിക്കും കെയ്‌ലിയുടെ കഥാപാത്രം എത്തുന്ന്.   

vachakam
vachakam
vachakam

തന്റെ സഹോദരി കിം കർദാഷിയാൻ ലോറൻ ഒലിവർ, ആരോൺ കപ്ലാൻ എന്നിവർക്കൊപ്പമാണ് കെയ്‌ലി ജെന്നർ ഈ പ്രോജക്ട് നിർമ്മിക്കുന്നത്. 20th ടെലിവിഷനുമായുള്ള കരാർ പ്രകാരം കിം കർദാഷിയാന് ലഭിച്ച തിരക്കഥ കെയ്‌ലിക്ക് കൈമാറുകയും തുടർന്ന് ഇരുവർക്കും പ്രോജക്റ്റ് ഇഷ്ടപ്പെട്ട് ഹുലുവിലേക്ക് എത്തിക്കുകയുമായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam