സൗദിയിലേക്ക് മടങ്ങിയ മലയാളി നഴ്‌സിനെ കാണാനില്ല; അവസാന സന്ദേശം വിമാനത്താവളത്തിൽ നിന്നെന്ന് കുടുംബം

OCTOBER 14, 2026, 12:14 AM

വയനാട്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനെ കാണാനില്ലെന്ന് പരാതി. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി സ്വദേശിനി ഫിലോമിനയെയാണ് അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങിയതിന് പിന്നാലെ കാണാതായത്. വിമാനത്താവളത്തിലെത്തിയെന്ന സന്ദേശമാണ് കുടുംബത്തിന് അവസാനമായി ലഭിച്ചത്. അതിനുശേഷം ഫിലോമിനയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.

റിയാദിൽ നഴ്‌സായി ജോലി ചെയ്യുന്ന ഫിലോമിന നാലുദിവസം മുമ്പാണ് അവധി കഴിഞ്ഞ് മടങ്ങിയത്. വിമാനത്താവളത്തിൽ വെച്ച് തന്റെ മൊബൈൽ ഫോൺ വാങ്ങിവെച്ചതായി വീട്ടുകാർക്ക് അയച്ച അവസാന സന്ദേശത്തിൽ അറിയിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ. പാസ്‌പോർട്ടും വാങ്ങിവെച്ചതായി ഫിലോമിന പറഞ്ഞിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

ജിദ്ദയിലെത്തിയെന്ന് അറിയിച്ചശേഷം മകളുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു.

vachakam
vachakam
vachakam

ഫിലോമിനയുടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോൾ അവർ അവിടെ എത്തിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും കുടുംബം വ്യക്തമാക്കി. ഫിലോമിനയെ എത്രയും വേഗം കണ്ടെത്തി സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam