അഭിരാമിന്റെ മരണം:  പതിനേഴുകാരന്റെ പെണ്‍സുഹൃത്തും പ്രതി

NOVEMBER 2, 2026, 10:52 PM

തിരുവനന്തപുരം: അഭിരാമിന്റെ കൊലപാതകത്തില്‍ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. അഭിറാമിന്റെ സുഹൃത്തായ പതിനേഴുകാരന്‍, പതിനേഴുകാരന്റെ പെണ്‍സുഹൃത്തും ശ്രീവരാഹം സ്വദേശിയുമായ അനന്ത, ശ്രീകാര്യം സ്വദേശി ഉമര്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്.

പെണ്‍കുട്ടിക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നുവെന്നാണ് നിഗമനം. കൊലപാതകം നടത്തിയ കാര്യം പ്രതി പെണ്‍കുട്ടിയെ അറിയിച്ചിരുന്നുവെന്നും കണ്ടെത്തലുണ്ട്. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ പ്രതി ചേര്‍ത്തിരിക്കുന്നത്. പതിനെട്ട് വയസുകാരിയായ പെണ്‍കുട്ടി പഠിക്കുകയാണ്. ഉമര്‍ കാപ്പാ കേസ് പ്രതിയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

തിങ്കളാഴ്ചയായിരുന്നു ശ്രീകാര്യത്തെ അരുംകൊല പുറംലോകമറിയുന്നത്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശിയായ അഭിറാം അതിദാരുണമായാണ് കൊല്ലപ്പെട്ടത്.

vachakam
vachakam
vachakam

ചാക്കില്‍ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം മുതല്‍ അഭിറാമിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കുടുംബം ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രണയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് അരുംകൊലയിലേക്ക് നയിച്ചതെന്ന് സ്ഥിരീകരണമുണ്ട്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam