കൊച്ചി: കാലടി സർവകാലാശാലയിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി വിധി.വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിട്ട് 84 ദിവസം പിന്നിട്ടപ്പോഴാണ് വിധി എത്തിയത്.
വിദ്യാർത്ഥികളെ ഇന്ന് തന്നെ ക്യാമ്പസിൽ തിരികെ പ്രവേശിപ്പിക്കണമെന്നും നടപടി പാലിച്ച് പുതിയ അന്വേഷണം സർവകലാശാലയ്ക്ക് നടത്താമെന്നും കോടതി വ്യക്തമാക്കി. 84 ദിവസത്തെ സസ്പെൻഷൻ കാലയളവ് ഇതിൽ പരിഗണിക്കണം. പുതിയ അന്വേഷണം പരീക്ഷയ്ക്ക് ഇരുത്താതിരിക്കാൻ ഉള്ള അവസരമാകരുതതെന്നും ഉത്തരവില്‍ പറയുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളോട് മാപ്പ് പറയാൻ സര്‍വകലാശാല എടുത്ത തീരുമാനവും റദ്ദാക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് അനുകൂലമായ വിധി വന്നതോടെ നിരാഹാര സമരമിരിക്കുന്ന വിദ്യാർഥികൾ സമരം അവസാനിപ്പിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
