മലപ്പുറം: മെർക്കുറി സാന്നിധ്യമുള്ള ഫെയർനെസ് ക്രീം ഉപയോഗിച്ചതിലൂടെ പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ചതിൽ എഫ്ട്യൂൺ നിർമാതാക്കൾക്കെതിരെ എഫ്ഐആർ ഇട്ട് പൊലീസ്.
പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. അമിത മെർക്കുറി സാന്നിധ്യമുള്ള ക്രീമിന്റെ ഇരയായി, താനും മെമ്പ്രാനസ് നെഫ്രോപ്പതി ബാധിതനായെന്ന് മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ പറഞ്ഞിരുന്നു.
ജീവന് അപകടമുണ്ടാക്കുമെന്ന് അറിഞ്ഞിട്ടും അമിത അളവിൽ മെർക്കുറി അടങ്ങിയ ക്രീം വിപണിയിലെത്തിച്ചെന്നാണ് എഫ്‌ഐആറിലുള്ളത്. കമ്പനിക്കെതിരെ അരീക്കോട് പൊലീസ് കേസെടുത്തിരുന്നു.
ക്രീം നിർമാതാക്കളെ പ്രതി ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കളും പ്രോട്ടീൻ പൊടികളും വിൽക്കുന്നത് തടയാൻ വ്യാപക പരിശോധനയ്ക്ക് ആരോഗ്യമന്ത്രി കെ.മുരളീധരൻ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശമുണ്ട്.
എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താന്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് മന്ത്രി മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി. അംഗീകാരമില്ലാത്ത ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കും. മംഗലാപുരം - കാസര്‍കോട് കേന്ദ്രീകരിച്ച് ഇത്തരം വസ്തുക്കള്‍ സംസ്ഥാനത്ത് ഓണ്‍ലൈനായി വിറ്റഴിക്കുന്നതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
