കൊച്ചി: ചേരാനല്ലൂരിൽ 56കാരന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ 17കാരന് ജാമ്യം അനുവദിച്ച നടപടിക്കെതിരെ ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
പതിനേഴുകാരന് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവും ജാമ്യം ശരിവച്ച കുട്ടികളുടെ കോടതിയുടെ ഉത്തരവും റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.ഹർജിയിൽ 17കാരനും, സർക്കാരും മറുപടി നൽകും. കേവലം അശ്രദ്ധ മൂലമല്ല അപകടമുണ്ടായതെന്നും മനുഷ്യജീവന് വിലകൽപ്പിക്കാത്ത മനോഭാവമാണ് പ്രതി കാട്ടിയതെന്നും ഹർജിയിൽ പറയുന്നു
ജാമ്യം നൽകിയത് നീതി നിർവഹണത്തെ ബാധിക്കുമെന്നും 17കാരൻ്റെ പിതാവ് സർവീസിലുള്ള ജുഡീഷ്യൽ ഓഫീസർ ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ട കേസാണെന്നും പ്രതിക്ക് ജാമ്യം നൽകി വിട്ടത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്നും പ്രതിയെ ഒബ്സെർവഷൻ ഹോമിൽ അയക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ മാസം 25-ന് പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ജഡ്ജിയുടെ മകനായ പതിനേഴുകാരന്‍ അമിതവേഗത്തില്‍ ഓടിച്ച കാര്‍ സ്‌കൂട്ടറിലിടിച്ചാണ് തട്ടുകട ഉടമയായ ജയബാലകൃഷ്ണന്‍ മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
