മലപ്പുറം: പത്തുവയസ്സുകാരിയെ എഴുപതുകാരന്‍ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെ വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവാലി പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശിയായ നൗഫല്‍ (46) ആണ് പിടിയിലായത്. കേസിലെ പ്രധാന പ്രതിയും നൗഫലിന്റെ അയല്‍വാസിയുമായ മുരുകാലയത്തില്‍ വിജയകുമാറിനെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കളിപ്പാട്ടങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വിജയകുമാര്‍ പെണ്‍കുട്ടിയെ വീടിനടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഇയാള്‍ക്കൊപ്പം പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നൗഫല്‍ പിന്നാലെയെത്തുകയും ഒളിച്ചിരുന്ന് ഈ ക്രൂരത മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയുമായിരുന്നു.
പിന്നീട് കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. വീട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് വിജയകുമാര്‍ അറസ്റ്റിലാവുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് നൗഫല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിവരം വ്യക്തമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ഫോണില്‍ നിന്ന് പീഡനദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തുകയും ഫോണ്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
