തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ മാരുതി വാൻ മരത്തിലിടിച്ച് തകർന്ന് എട്ട് യാത്രക്കാർക്കു ദാരുണാന്ത്യം. നാമക്കലിലെ എരുമപ്പട്ടിയിൽനിന്ന് തഞ്ചാവൂരിലെ തിരുക്കാട്ടുപ്പള്ളിയിലേക്കു യാത്രചെയ്ത പത്തംഗസംഘത്തിന്റെ വാഹനം ജംബുനാഥപുരം കോത്തൂർപ്പട്ടി ഫോർ റോഡിനു സമീപമാണ് അപകടത്തിൽപ്പെട്ടത്.
തുറയൂർ-മുസിരി റോഡിൽ ജംബുനാഥപുരത്തിന് സമീപം വെച്ച് ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും കാർ റോഡരികിലേക്ക് തെന്നിമാറി മരത്തിലേക്ക് ശക്തമായി ഇടിച്ചുകയറുകയുമായിരുന്നു.
ഞായറാഴ്ച വൈകുന്നേരം നാലോടെയുണ്ടായ അപകടത്തിൽ അഞ്ചുപേർ സംഭവസ്ഥലത്തുവച്ച് മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ മുസിരി സർക്കാർ ആശുപത്രിയിലും മരണത്തിനു കീഴടങ്ങി. അപകടകാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലിസ് അറിയിച്ചു.
ഇഷ്ടികകളത്തിൽ ജോലി ചെയ്യുന്നവർ ആണ് അപകടത്തിൽ പെട്ടത്. നാമക്കലിൽ സഹപ്രവർത്തകന്റെ വീട്ടിലെ ചടങ്ങിന് ശേഷം മടങ്ങുമ്പോൾ ആണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.
ജംബുനാഥപുരം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി തകർന്ന കാറിനുള്ളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി മുസിരി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചവരെല്ലാം തഞ്ചാവൂർ ജില്ലയിലെ തിരുക്കാട്ടുപള്ളി സ്വദേശികളും ഇഷ്ടികചൂള തൊഴിലാളികളുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
