കൊച്ചി: ചങ്ങമ്പുഴ പാർക്കിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു.കോട്ടയം സ്വദേശി പ്രവീൺകുമാർ(28) തമിഴ്നാട് നീലഗിരി കോത്തഗിരി സ്വദേശി റിബിൻ(21) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്.പൊറ്റക്കുഴിയിൽ ഒരു വിവാഹ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ആയിരുന്നു സംഭവം.ചങ്ങമ്പുഴ പാർക്കിന് സമീപത്തെ വളവിൽവെച്ച് അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും സമീപത്തുണ്ടായിരുന്നവർ ഇരുവരെയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, ഇരുവരുടെയും മരണം സംഭവിച്ചിരുന്നു.ബൈക്കിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
