കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയായ എഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയിലെ ഈ വര്‍ഷത്തെ ഓട്ടം ടേം പാസിങ് ഔട്ട് പരേഡ് നവംബര്‍ 28-ന് നടക്കും. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മു പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. സൗഹൃദ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നാനൂറിലധികം ഓഫീസര്‍ ട്രെയിനികളാണ് പരിശീലനം പൂര്‍ത്തിയാക്കി പരേഡില്‍ അണിനിരക്കുന്നത്.
പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകള്‍ക്ക് രാഷ്ട്രപതി മെഡലുകളും ട്രോഫികളും സമ്മാനിക്കുകയും മികച്ച പരിശീലകരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്യും. കേഡറ്റുകള്‍ക്ക് കമ്മിഷന്‍ഡ് ഓഫീസര്‍ പദവി ലഭിക്കുന്നതിന്റെ പ്രതീകമായുള്ള പരമ്പരാഗത ഷിപ്പിങ് ഓഫ് സ്ട്രൈപ്സ് ചടങ്ങായിരിക്കും പരേഡിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം. ഉന്നത നാവികസേനാ ഉദ്യോഗസ്ഥരും ഉദ്യോഗാര്‍ഥികളുടെ കുടുംബാംഗങ്ങളും ഈ അഭിമാന നിമിഷത്തിന് സാക്ഷ്യം വഹിക്കും. പാസിങ് ഔട്ട് പൂര്‍ത്തിയാക്കുന്ന പുതിയ ഉദ്യോഗസ്ഥരെ തുടര്‍പരിശീലനത്തിനായി ഇന്ത്യന്‍ നാവികസേനയുടെ വിവിധ പരിശീലന കേന്ദ്രങ്ങളിലേക്കും മുന്‍നിര യുദ്ധക്കപ്പലുകളിലേക്കും നിയോഗിക്കും.
പ്രധാന പരേഡിന് മുന്നോടിയായി അക്കാദമിയില്‍ വിപുലമായ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 26 ന് നടക്കുന്ന ഔട്ട്ഡോര്‍ ഡമോണ്‍സ്‌ട്രേഷന്‍ പരിപാടികളില്‍ അക്കാദമി കമന്‍ഡാന്റ് വൈസ് അഡ്മിറല്‍ അലോക് ആനന്ദ മുഖ്യാതിഥിയാകും. കേഡറ്റുകളുടെ കായികക്ഷമതയും പ്രൊഫഷണല്‍ മികവും വിളിച്ചോതുന്ന സൈനികാഭ്യാസമുറകളും പോരാട്ടമുറകളും ഏകോപിത പരിശീലന പ്രവര്‍ത്തനങ്ങളും അന്ന് അരങ്ങേറും. തുടര്‍ന്ന് 27 ന് നടക്കുന്ന ബിരുദദാനച്ചടങ്ങില്‍ മിഡ്ഷിപ്പ്മാന്‍മാര്‍ക്കും കേഡറ്റുകള്‍ക്കും അക്കാദമിക ബിരുദങ്ങള്‍ സമ്മാനിക്കും. ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. ശ്രീനിവാസ കുമാര്‍ തുമ്മലയായിരിക്കും ബിരുദദാനച്ചടങ്ങിലെ മുഖ്യാതിഥി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
