ശബരിമലയിൽ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ കുറവ്

NOVEMBER 22, 2026, 7:55 PM

 പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ തീർത്ഥാടകുടെ എണ്ണത്തിൽ വീണ്ടും കുറവ്. വിർച്വൽ ക്യൂ ബുക്കിംഗ് ഈ ദിവസങ്ങളിൽ പൂർണമായിരുന്നു.

വെള്ളി, ശനി , ഞായർ ദിവസങ്ങളിൽ സന്നിധാനത്ത് എത്തിയത് 1,82,315 തീർത്ഥാടകർ മാത്രം. രണ്ടേകാൽ ലക്ഷത്തോളം പേർ വിർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിരുന്നു. സ്പോട്ട് ബുക്കിങ്ങിലും അനുപാതികമായ കുറവുണ്ട്.

 ഇന്നലെ ദർശനത്തിന് 60,003 തീർത്ഥാടകരാണ് എത്തിയത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായി. ശനിയാഴ്ച 61677 പേർ ശബരിമലയിൽ ദർശനത്തിന് എത്തിയിരുന്നു. ആഴ്ചയുടെ അവസാനവും തീർഥാടകരുടെ എണ്ണം കാര്യമായി വർധിച്ചില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

vachakam
vachakam
vachakam

 ശബരിമലയിൽ തിരക്ക് കുറയുന്ന സാഹചര്യത്തിൽ വെർച്വൽ ക്യൂ ബുക്കിംഗിൽ ചില ക്രമക്കേടുകൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അന്വേഷിക്കുന്നതിനായി എഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ദിവസേനയുള്ള വെർച്വൽ ക്യൂ ബുക്കിംഗിൽ 5,000 ഭക്തരുടെ വർദ്ധനവ് വരുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam