ചെറുകിട സംരംഭകര്‍ക്ക് കൈത്താങ്ങ്: 10 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 6% പലിശ സബ്സിഡിയുമായി 'ഒരു ഭവനം ഒരു സംരംഭം' പദ്ധതി

NOVEMBER 22, 2026, 7:41 PM

തിരുവനന്തപുരം: സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ സാമ്പത്തിക ആശ്വാസവുമായി സംസ്ഥാന സര്‍ക്കാരിന്റെ 'ഒരു ഭവനം ഒരു സംരംഭം' പദ്ധതി. 10 ലക്ഷം രൂപയില്‍ താഴെ വായ്പയെടുത്ത് സംരംഭം ആരംഭിക്കുന്നവര്‍ക്ക് പരമാവധി 6 ശതമാനം വരെ പലിശ സബ്സിഡി സര്‍ക്കാര്‍ നല്‍കുന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ഇതോടെ സംരംഭകര്‍ വെറും 4 ശതമാനം പലിശ മാത്രം തിരിച്ചടച്ചാല്‍ മതിയാകും. തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2022 ഏപ്രില്‍ ഒന്നിന് ശേഷം വായ്പ എടുത്തവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.

ഗുണഭോക്താക്കളില്‍ 50 ശതമാനം വനിതകള്‍ ആയിരിക്കണമെന്ന നിബന്ധന സ്ത്രീ സംരംഭകര്‍ക്ക് വലിയ അവസരമാണ് തുറന്നുനല്‍കുന്നത്. സാധാരണയായി വ്യവസായ-സേവന മേഖലകള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സബ്സിഡികള്‍ ലഭിക്കാറുള്ളതെങ്കില്‍, ഈ പദ്ധതിയിലൂടെ കച്ചവടം, ജോബ് വര്‍ക്ക് തുടങ്ങി വരുമാനമുണ്ടാക്കുന്ന ഏത് തരം സംരംഭങ്ങള്‍ക്കും ആനുകൂല്യം ലഭിക്കും. ഇതിനുപുറമെ, പദ്ധതി ചെലവിന്റെ 50 ശതമാനത്തില്‍ കവിയാത്ത പ്രവര്‍ത്തന മൂലധന വായ്പയ്ക്കും സബ്സിഡി അനുവദിക്കും.

18 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്ലാതെ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ വ്യക്തിഗത ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കും ഇതിന്റെ അര്‍ഹത. താല്‍പ്പര്യമുള്ളവര്‍ക്ക് താലൂക്ക് വ്യവസായ ഓഫീസുകള്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, ബ്ലോക്ക്-മുനിസിപ്പാലിറ്റി തലങ്ങളിലെ വ്യവസായ വികസന ഓഫീസര്‍മാര്‍, അല്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബിസിനസ് ഡെവലപ്മെന്റ് സര്‍വീസ് പ്രൊവൈഡര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam