കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

NOVEMBER 22, 2026, 8:06 PM

മുവാറ്റുപുഴ: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. കുന്നത്തുനാട്, കുറുപ്പംപടി, കോതമംഗലം,രാമമംഗലം, ഇടുക്കി കട്ടപ്പന, ചാലക്കുടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം, കവർച്ച, മോഷണം,അതിക്രമിച്ച് കടക്കൽ തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്.

 മുവാറ്റുപുഴ മഞ്ഞള്ളൂർ കാപ്പ് മടക്കത്താനം ഭാഗത്ത് വടക്കേക്കര വീട്ടിൽ ലിബിൻ ബെന്നി(37)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. 

എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി ആണ് ഉത്തരവിട്ടത്. 

vachakam
vachakam
vachakam

2024 നവംബറിൽ കുന്നത്തുനാട് ഐരാപുരം കുറ്റിപ്പിള്ളിയിൽ വച്ച് പ്രസാദ് കുമാർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ഇയാൾ ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങി കഴിഞ്ഞ ഒക്ടോബർ മാസം ആദ്യം ചാലക്കുടി കെഎസ്ആർടിസി റോഡിലെ ഒരു ലോഡ്ജിൽ വച്ച് ഒരു യുവാവിന്റെ കഴുത്തിൽ കിടന്നിരുന്ന ഒന്നര പവൻ തൂക്കം വരുന്ന സ്വർണ മാലയും, മൊബൈൽ ഫോണും, പഴ്സിൽ ഉണ്ടായിരുന്ന പണവും മോഷ്ടിച്ചതിന് ചാലക്കുടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam