ചാലക്കുടി: ലഹരിമരുന്ന് വില്‍പ്പനയ്ക്ക് നിര്‍ബന്ധിച്ചത് നിരസിച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ മലപ്പുറം സ്വദേശി പിടിയിലായി. അകപ്പാടം സ്വദേശി സാദിഖിനെയാണ് (45) ചാലക്കുടി ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
കഴിഞ്ഞ ഒരു മാസമായി വിദ്യാര്‍ഥിയെ മയക്കുമരുന്ന് വില്‍പ്പനയ്ക്കായി ഇയാള്‍ പ്രേരിപ്പിച്ചു വരികയായിരുന്നു. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കണ്ണമ്പുഴ ക്ഷേത്രപരിസരത്ത് വെച്ച് വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തിയ സാദിഖ് വീണ്ടും ലഹരിവില്‍പ്പനയ്ക്ക് നിര്‍ബന്ധിച്ചു. കുട്ടി ഇതിന് വിസമ്മതിച്ചതോടെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.
അക്രമിയുടെ കൈയില്‍ കടിച്ചശേഷം കുതറിമാറിയ വിദ്യാര്‍ഥി ഒരു കിലോമീറ്ററോളം ഓടി വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ ജോജിയുടെ വീട്ടിലെത്തി അഭയം തേടുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സിലര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചാലക്കുടിപ്പുഴപ്പാലത്തിന് താഴെനിന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ സതീശന് മഠപ്പാട്ടില്‍, എ.എസ്.ഐമാരായ എ.യു റെജി, വി.യു സില്‍ജോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
