തിരുവനന്തപുരത്ത് ട്രെയിനിൽ വെച്ച് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; വർക്കല സ്വദേശിയെ കസ്റ്റഡിയിലെടുത്ത് റെയിൽവേ പൊലീസ്

NOVEMBER 22, 2026, 11:33 PM

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിൽ വെച്ച് പെൺകുട്ടിക്ക് (16) നേരെ ലൈംഗികാതിക്രമം.ട്രെയിനിലെ ടോയ്‌ലറ്റിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ പെൺകുട്ടിയോട് പ്രതി മോശമായി പെരുമാറുകയായിരുന്നു.

രാജ്യറാണി എക്സ്പ്രസിൽ തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം നടന്നത്.ചേച്ചിയുടെ വിദ്യാഭ്യാസ ആവശ്യത്തിനായി കുടുംബാംഗങ്ങൾക്കൊപ്പം ഹോട്ടലിൽ ജോലി തേടി തിരുവനന്തപുരത്തേക്ക് വരികയായിരുന്നു പെൺകുട്ടി. അപ്പോഴാണ് അതിക്രമം ഉണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് വർക്കല സ്വദേശി അരവിന്ദിനെ (22) റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam