കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ ടിബി മിനി ഹൈക്കോടതിയെ സമീപിച്ചു.
നേരത്തെ കോടതിയലക്ഷ്യ ഹർജി നൽകാൻ അഡ്വക്കറ്റ് ജനറലിന് ടിബി മിനി പരാതി നൽകിയെങ്കിലും ഈ അപേക്ഷ എജി തള്ളിയിരുന്നു.തുടർന്നാണ് സ്വമേധയാ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കേസ് പരിഗണിക്കുമ്പോൾ ടിബി മിനി കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശം അപകീർത്തികരമാണെന്നും കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നുമാണ് ഹർജിയിൽ ടിബി മിനി ആവശ്യപ്പെട്ടിരിക്കുന്നത്.
2026 ജനുവരി 12 നായിരുന്നു പരാമർശം നടത്തിയത്.ഈ പരാമർശം കാരണം തന്‍റെ ജോലിക്ക് കളങ്കമുണ്ടാക്കിയെന്നും വ്യാപകമായ സൈബർ പ്രചാരണം തനിക്ക് എതിരെ ഉണ്ടായെന്നും ഇവർ ഹർജിയിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
