ദില്ലി: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റത്തിൽ യുഡിഎഫ് സർക്കാരിനെതിരെ ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്.ഇത് ഇരട്ടത്താപ്പാണ്. ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റുന്നത് അഴിമതി നടത്താൻ പറ്റുന്നവരെ വകുപ്പിൽ നിയമിക്കുന്നതിനാണെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു.
വകുപ്പ് മന്ത്രി അറിയാതെ ബാർ ലൈസൻസ് കൊടുത്തു എന്നത് വിചിത്രമായ കാര്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.എൽഡിഎഫ് കാലത്തെ ബാർ ലൈസൻസ് അന്വേഷിക്കുമെന്ന സർക്കാർ നിലപാടിൽ ഏത് അന്വേഷണവും വരട്ടെയെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.
സിവിൽ സർവീസ് ബോർഡ് ചേരാത്ത സ്ഥലമാറ്റത്തിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥർ തന്നെ രംഗത്ത് വന്നിരുന്നു. ആദ്യം ബാർ ലൈസൻസ് അനുവദിച്ചത് അവർ അംഗീകരിക്കുന്നു. എന്നാൽ, വിവാദമാവുമ്പോൾ കയ്യൊഴിയുന്ന സമീപനമാണെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
