വിവാഹ സൽക്കാരത്തിനിടെ അലങ്കാരദീപത്തിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

NOVEMBER 3, 2026, 3:33 AM

തിരുവനന്തപുരം: പാറശാലയിൽ വിവാഹച്ചടങ്ങിനിടെ അലങ്കാര വിളക്കിൽനിന്ന് ഷോക്കേറ്റ് 14 കാരനായ വിദ്യാർഥി മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

തിങ്കളാഴ്ച രാത്രി നടന്ന വിവാഹസൽക്കാരത്തിൽ പങ്കെടുക്കവെയാണ് ഒൻപതാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടത്. വിവാഹവേദിയിൽ അലങ്കാര ലൈറ്റുകൾ സ്ഥാപിച്ചതിലെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

റിസപ്ഷൻ ഹാളിന് സമീപം സ്ഥാപിച്ചിരുന്ന അലങ്കാര വിളക്കിന്റെ വയറിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. ഉടൻ തന്നെ പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

സംഭവത്തിൽ പാറശാല സ്റ്റേഷൻ ഹൗസ് ഓഫീസറോടും ജില്ലാ ശിശുക്ഷേമ ഓഫീസറോടും ബാലാവകാശ കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam