എറണാകുളം: ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച് പോക്സോ കേസ് പ്രതി.സംഭവവുമായി ബന്ധപ്പെട്ട് അറക്കപ്പടി പെരുമാനി സ്വദേശി മുഹമ്മദ് അദിനാനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെ ആയിരുന്നു സംഭവം നടന്നത്. അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചുകയറിയായിരുന്നു ആക്രമണം.
കത്തി ഉപയോഗിച്ചുള്ള ഉപദ്രവത്തിൽ പെൺകുട്ടിയുടെ രണ്ട് കൈകൾക്കും മുറിവേറ്റിട്ടുണ്ട്.പെൺകുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി കത്തികൊണ്ട് ഉപദ്രവിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച അയൽവാസിക്കും പരിക്കേറ്റിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
