കൊച്ചി: ചേരാനല്ലൂർ വാഹന അപകട കേസിലെ പ്രതിയായ 17 കാരന്‍റെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ എറണാകുളം സൈബർ പോലീസ് കേസെടുത്തു. സോഷ്യൽ മീഡിയയിലെ 17 യൂസർ ഐഡികൾക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
അതിനിടെ, 17 കാരന്‍റെ പിതാവിന്‍റെ മുൻകൂർ ജാമ്യപേക്ഷയെ എതിർത്ത് പോലീസ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പ്രതി ഉന്നത സ്വാധീനമുള്ളയാളാണെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ട്, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്, മുൻകൂർ ജാമ്യം നൽകരുത് എന്നും പോലീസ് പ്രോസിക്യൂട്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതിയായ പതിനേഴുകാരൻ അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനാണ്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് ആർ.സി ഉടമയായ ജഡ്ജിക്കെതിരെയും മോട്ടോർ വാഹന നിയമപ്രകാരം (Section 199A) പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, മകന് ഡ്രൈവിംഗ് അറിയാമെന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് അഡീഷണൽ ജഡ്ജി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
